ആയുർവേദപ്രകാരം വാദം പിത്തം കഫം ഇവ മൂന്നും ആണ് ശരീരത്തിൻറെ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കഫം. പലരെയും സ്ഥിരമായി അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. കഫം കൂടുതലായാൽ അത് ശ്വാസംമുട്ട് നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകുന്നു. വിട്ടുമാറാത്ത കഫക്കെട്ട് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ഇത് പലപ്പോഴും പലവിധത്തിലുള്ള രോഗങ്ങളുടെ തുടക്കമാവാം. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കണ്ടുവരുന്നു. പനി വരുന്നതിന്റെ കൂടെയുള്ള ജലദോഷം ആണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. കാലാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മൂലവും ഇത് ഉണ്ടാവാറുണ്ട്. മലിനമായ വായു ശ്വസിക്കുന്നതിലൂടെയും ഇത് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
ജലദോഷത്തിനുശേഷം കഫം ഉണ്ടാവാൻ കാരണമാക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഉണ്ട്. അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാവുകയും ശരീരം വൈറൽ അണുബാധകൾക്കെതിരെ പ്രതികരിക്കാൻ കഴിയാതെ ആവുന്നു. കാപ്പി ചായ കഫിൻ അടങ്ങിയിട്ടുള്ള ദ്രാവകങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ കഫ രോഗങ്ങൾ കൂടുന്നതിന് കാരണമാകുന്നു. മദ്യപാനം ശീലം ആക്കുന്നവരിൽ ശ്വാസകോശത്തിലെയും ഉപാശ്വസന നാളത്തിലെയും വീക്കം വർദ്ധിക്കുന്നതിന് കാരണമാകുന്നു.
ജലദോഷ സമയത്ത് നിങ്ങൾ കഴിക്കുന്ന മദ്യം ശരീരത്തിന് നിർജലീകരിക്കുന്നു. അതുകൊണ്ടുതന്നെ ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. പാലും പാലുൽപന്നങ്ങളും കഫം കട്ടിയുള്ളതാക്കുകയും, അത് ഒഴിവാക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മസാലകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ കഫത്തിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. കഫകെട്ടിന്റെ പ്രശ്നമുള്ളവർ തുടക്കത്തിൽ തന്നെ ചികിത്സിക്കേണ്ടതുണ്ട്. തുടർന്ന് അറിയുന്നത്തിനായി വീഡിയോ മുഴുവനായും കാണുക.