വീട് വിട്ടാൽ അമ്പലം, അമ്പലം വിട്ടാൽ വീട്; ശാലീന സുന്ദരിയായ്‌ മീനാക്ഷി!! ചിത്രങ്ങൾ കിടുക്കി എന്ന് ആരാധകരും.

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. തന്റെ ആദ്യ റിയാലിറ്റി ഷോയിലൂടെ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. വളരെ വ്യത്യസ്തമായ സംസാര ശൈലിയിലൂടെ താരം പ്രേക്ഷക ഹൃദയം സ്വന്തമാക്കി എന്ന് തന്നെ പറയാം. നായിക നായകൻ റിയാലിറ്റി ഷോക്ക് ശേഷം മീനാക്ഷിയുടെ ജീവിതം അടിമുടി മാറുകയായിരുന്നു. മോഡലായും അവതാരികയും മലയാളികൾക്കു മുമ്പിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മീനാക്ഷി തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുകയായിരുന്നു. തുടർന്ന് ഏതാനും സിനിമകളിലും ഭാഗമാകാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമായ ഈ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വീടു വിട്ടാൽ അമ്പലം അമ്പലം വിട്ടാൽ വീട്. വഴിയിൽ ആരുടെയും മുഖത്ത് പോലും നോക്കില്ല.. എന്താ അടക്കം എന്താ ഒതുക്കം എന്ന ക്യാപ്ഷനോട്‌ കൂടിയിട്ടാണ് മീനാക്ഷി തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്.

സെറ്റ് സാരിയുടുത്ത് അമ്പലത്തിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്. മീനാക്ഷിയുടെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. അമ്പലത്തിലോക്കൊക്കെ പോകാറുണ്ട് അല്ലേ… ഞാൻ കരുതി ഉടൻ പണവും വീടും മാത്രമേ ഉള്ളൂ എന്നും, എന്താണ് ഈയിടെ കള്ളം പറയാൻ നല്ലോണം പഠിച്ചല്ലോ, ഇതെന്താണ് കാവിലെ ഭഗവതി ഫോണും പിടിച്ച് നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ തുടങ്ങിയ കമന്റ്കളും ആരാധകർ നൽകുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്തുമെങ്കിലും ഈ പുതിയ ചിത്രങ്ങൾ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉടൻ  പണം  എന്ന ഷോയിൽ അവതാരികയായി ഡിഡിക്ക്  ഒപ്പം അത്യുഗ്രൻ പ്രകടനമാണ് മീനാക്ഷി കാഴ്ച വെക്കുന്നത്. ഈ പരിപാടിയിലൂടെ ഇരുവരുടെയും അവതരണം കാണാൻ വേണ്ടി കാത്തിരിക്കുന്നവരും നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *