ഇതറിഞ്ഞാൽ കഫക്കെട്ടിന് ഉടനടി ആശ്വാസം… ഇവ ഒഴിവാക്കിയാൽ മതി കഫക്കെട്ട് പൂർണമായും മാറും…

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ പലരെയും അലട്ടുന്ന പ്രധാന രോഗാവസ്ഥയാണ് കഫക്കെട്ട്. ആയുർവേദപ്രകാരം വാതം, പിത്തം, കഫം തുടങ്ങിയ മൂന്നു അവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്. കണ്ടത്തിൽ ഊറി കൂടുന്നതും ചുമയ്ക്കുമ്പോൾ പുറത്തേക്ക് വരുന്നതുമായ ശ്രവ പദാർത്ഥമാണ് കഫം. ശ്വസന നാളത്തിന്റെ അടിഭാഗത്ത് നിന്നാണ് ഇത് ഉണ്ടാവുന്നത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിർണയത്തിനും ഫലപ്രാപ്തി സ്ഥിരീകരണത്തിനു കഫ പരിശോധന പ്രധാനമാണ്.കഫക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേക്ക് വഴിയൊരുക്കും. കഫക്കെട്ട് കൂടുതലായും തലയിലും നെഞ്ചിലും ആണ് ഉണ്ടാവുക. ജലദോഷം ഉണ്ടാവുമ്പോൾ അതിനെ തുടർന്ന് സർവ്വസാധാരണമായി വരുന്ന ഒന്നാണ് കഫക്കെട്ട്. ഇതിനായി പലരും ആശ്രയിക്കാതെ ആൻറിബയോട്ടിക് മരുന്നുകളെയാണ്.

എന്നാൽ ഇവ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നതും സ്ഥിരമായി ഉപയോഗിക്കുന്നതും മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. നിമോണിയ, ക്ഷയം, വ്രണങ്ങൾ, ശ്വാസ തടസ്സം, അർബുദം എന്നീ അവസ്ഥകളിൽ കഫ രൂപീകരണം കണ്ടുവരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് രോഗം നിർണയിക്കുന്നത്. രക്തം പുരണ്ട കഫം ആണെങ്കിൽ അത് ക്ഷയ രോഗത്തിൻറെ സൂചനയാണ്.

തുരുമ്പ് നിറത്തിലുള്ള കഫം നിമോണിയ എന്ന രോഗത്തിൻറെ സൂചകമായി ഗണിക്കുന്നു. പഴുപ്പിന്റെ അംശം ശ്വാസകോശ അണുബാധയുടെ ലക്ഷണമാണ്. വെള്ളപതയുള്ള കഫം ശ്വസന നാളത്തിലെ നീർക്കെട്ടിനെ സൂചിപ്പിക്കുന്നു. ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കിയതിനു ശേഷം രോഗനിർണയം നടത്തേണ്ടതുണ്ട്. കോവിഡ് വന്നതിനു ശേഷം മിക്ക ആളുകളും കഫക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇടയ്ക്കിടെ ഇത് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും വൈദ്യ പരിശോധന നടത്തേണ്ടതാണ്. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.