പത്തിരി പരത്താൻ മടിയുള്ള വർക്കും അറിയാത്തവർക്കും എളുപ്പത്തിൽ പരത്തിയെടുക്കാനുള്ള ചില സൂത്രങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. പത്തിരി പരത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലരും അത് വീട്ടിൽ ഉണ്ടാക്കാതെ കടയിൽ നിന്നും വാങ്ങിക്കുന്നത്. എന്നാൽ ഈ ഒരു സൂത്രം അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും പത്തിരി വീട്ടിൽ തന്നെ തയ്യാറാക്കും.
പത്തിരി പരത്താൻ അറിയാത്തവർ ആണെങ്കിൽ പരത്തി എടുക്കുമ്പോൾ അത് ഒട്ടിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. പേപ്പർ പ്ലേറ്റിന്റെ ഒരു പീസ് പത്തിരി പരത്തുന്നതിന്റെ മുകളിലായി വെച്ചതിനുശേഷം സാധാരണ പരത്തുന്ന രീതിയിൽ പരത്തിയെടുക്കുക. പത്തിരി നീക്കി കൊടുക്കുന്നതിന് പകരം പേപ്പർ പ്ലേറ്റ് പതുക്കെ നീക്കി കൊടുത്താൽ തന്നെ വളരെ ഈസിയായി പത്തിരി പരത്തി എടുക്കുവാൻ സാധിക്കും.
പ്രസ്സ് ഉപയോഗിച്ച് പത്തിരി പരത്തുന്നവർ ആണെങ്കിൽ ചില പ്രസുകൾ ഉപയോഗിക്കുമ്പോൾ ശരിയായി ലഭിക്കണമെന്നില്ല. പ്രസ്സിന്റെ ഒരു ഭാഗമോ രണ്ടു ഭാഗമോ പ്ലാസ്റ്റിക്കിന്റെ ഒരു കവർ ഉപയോഗിച്ച് കവർ ചെയ്ത് എടുക്കുക. നേരത്തെ ചെയ്ത പോലെ തന്നെ പേപ്പർ പ്ലേറ്റിന്റെ ഒരു പീസ് എടുത്ത് അതിന്റെ മുകളിലായി മാവു വെച്ച് പ്രസ്സ് ഉപയോഗിച്ച് പരത്തിയെടുക്കുകയാണെങ്കിൽ വളരെ ഈസിയായി പരത്തിയെടുക്കുവാൻ സാധിക്കും.
പത്തിരിയുടെ മാവ് കുഴച്ചെടുക്കുമ്പോൾ ശരിയായി ചെയ്തില്ലെങ്കിൽ അതിൻറെ സൈഡ് ഭാഗമല്ല പൊട്ടിപ്പോകുന്നതായി കാണാം. വീട്ടിൽ ഗസ്റ്റുകൾ ഉണ്ടെങ്കിൽ ഷേപ്പ് ഇല്ലാത്ത പത്തിരികൾ അവർക്ക് കൊടുക്കുവാൻ നമുക്ക് മടി തോന്നും. വട്ടത്തിലുള്ള ഒരു പാത്രം ഉപയോഗിച്ച് പത്തിരി നല്ല ആകൃതിയിൽ തന്നെ മുറിച്ചെടുത്ത് ചൂടാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.