ഉണക്കമുന്തിരിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാ ദിവസവും തീർച്ചയായും നിങ്ങൾ ഇത് ഉപയോഗിക്കും….

ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. കാണാൻ ചെറുതാണെങ്കിലും ധാരാളം പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ധാതുക്കൾ ആൻറി ഓക്സിഡന്റുകൾ എന്നിവയെല്ലാം ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസേന ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത് മൂലം ഒരുപാട് ആരോഗ്യ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

ദഹനപ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഇവ മികച്ചതാണ്. ശരീരത്തിന് ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ഒട്ടേറെ ധാതുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ധാരാളം ഉണക്കമുന്തിരി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കാൽസ്യം വളരെ അത്യാവശ്യമാണ്.

ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ അവ എല്ലുകൾക്ക് ശക്തിയേകും. ശരീരത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം അയൺ ബി കോംപ്ലക്സ് ആൻറി ഓക്സിഡന്റുകൾ ഇവയെല്ലാം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിളർച്ച. വിളർച്ച ഇല്ലാതാക്കാനായി ദിവസവും ഉണക്കമുന്തിരി കഴിച്ചാൽ മതിയാകും. ഉണക്ക മുന്തിരി ദിവസേന കഴിക്കുന്നത് നിരവധി ക്യാൻസറുകളെതടയാൻ സഹായിക്കുന്നു.

ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറ്റവും നല്ല മാർഗ്ഗം തന്നെ. പല്ലുകളെ സംരക്ഷിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. പല്ലുകളിൽ കാണപ്പെടുന്ന ഇനാമലിനെ സംരക്ഷിക്കാൻ കാൽസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരിക്ക് കഴിയും. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി ഇത് സഹായിക്കും. തലേദിവസം വെള്ളത്തിലിട്ടു കുതിർത്ത ഉണക്കമുന്തിരി കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ അധികം ഗുണം ചെയ്യും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക

Leave a Reply

Your email address will not be published. Required fields are marked *