ഈ പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി ആരും ഇത് കളയില്ല…

പാടത്തും പറമ്പിലും കണ്ടുവരുന്ന ഒരു പഴമാണ് ഞൊട്ടാഞൊടിയൻ അഥവാ ഞൊട്ടങ്ങ. മുട്ടാംപുളി, ഗോൾഡൻ ബെറി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. മഴക്കാലങ്ങളിൽ ആണ് ഇത് കൂടുതലായും മുളച്ച് വരിക. വളരെയധികം ഗുണങ്ങൾ ഉള്ള ഈ സസ്യത്തെ പലരും തിരിച്ചറിയാറില്ല. വിറ്റാമിൻA, C എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറ് ധാരാളം ഉള്ള ഈ പഴം ശരീരത്തിന്റെ.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ വിവിധതരം അർബുദങ്ങൾ ഉണ്ടാവാനുള്ള സാധ്യതയെ തടയുന്നു. കൂടാതെ സന്ധിവാതം, ഗൗട്സ് എന്നീ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇതിൻറെ പതിവായ ഉപയോഗം ആശ്വാസം നൽകും. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഈ പഴം പൊണ്ണത്തടി നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഞൊട്ടാഞൊടിയൻ നിർജലീകരണം ഇല്ലാതാക്കാനും സഹായകമാണ്. ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രമേഹ രോഗികൾക്കും ഈ പഴം കഴിക്കാവുന്നതാണ്.

ഇത് പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ധാരാളം ജീവകങ്ങൾ, ധാതുക്കൾ, എന്നിവ ഇവയിൽ സമ്പന്നമാണ് അതുകൊണ്ടുതന്നെ കരൾ വൃക്ക ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി ഉള്ളതുകൊണ്ട് തന്നെ ബാക്ടീരിയ,വൈറസ് എന്നിവയെ ശരീരത്തിൽ നിന്നും തുരത്തി പനി ജലദോഷം ചുമ എന്നീ രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഈ പഴം ആരും അറിയാതെ പോകരുത്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *