ഇതുണ്ടെങ്കിൽ മൂത്രാശയ അണുബാധ വീട്ടിൽ തന്നെ മാറ്റാം..

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഈ രോഗം ബാധിക്കുന്നു. മൂത്രസഞ്ചി, മൂത്രാശയങ്ങൾ, മൂത്രനാളി, വൃക്കകൾ എന്നിവയിൽ എവിടെയും ഇത് ബാധിക്കാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ, മൂത്രത്തിലെ ദുർഗന്ധം, അടിവയറ്റിൽ ഉണ്ടാകുന്ന വേദന.

ഇവയെല്ലാമാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. ഈ രോഗം വരാൻ കാരണങ്ങൾ പലതാണ്. അമിതമായി മധുരം കഴിക്കുന്നവരിൽ ഈ രോഗം വരാനുള്ള സാഹചര്യം കൂടുതലാണ്. പഞ്ചസാരയിലാണ് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ വളരുന്നത്. അടുത്ത പ്രധാന കാരണം ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണമാണ്. ശരീരത്തിൽ ആവശ്യമായ ജലാംശം ഇല്ലെങ്കിൽ മൂത്രത്തിലൂടെ ബാക്ടീരിയകൾ.

പുറത്തേക്ക് പോവില്ല. ഇത് അണുബാധയ്ക്ക് കാരണമാകും. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഈ രോഗത്തിന് ആശ്വാസമേകം . നമുക്ക് വളരെ സുലഭമായി ലഭ്യമാകുന്ന ഒന്നാണ് പ്ലാവിന്റെ ഇല. കുറച്ചു പ്ലാവിലയുടെ ഞെട്ടികൾ പൊട്ടിച്ച് അത് കുറച്ചു വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. അതിലേക്ക് ആയുർവേദ മരുന്ന് കടകളിൽ നിന്ന് ലഭിക്കുന്ന ചന്ദ്രപ്രഭ ഗുളിക ഒരെണ്ണം പൊടിച്ചു ചേർത്തു കൊടുക്കുക.

ചൂടാറിയതിനു ശേഷം ഈ വെള്ളം കുടിക്കാവുന്നതാണ്. ദിവസവും രണ്ട് തവണ കുടിക്കുന്നത് യൂറിനറി ഇൻഫെക്ഷൻ പൂർണമായും മാറാൻ സഹായിക്കും. അടുത്തതായി നമ്മുടെ പറമ്പുകളിൽ കാണുന്ന ചെറുകുള തഴുതാമ എന്നീ ചെടികളുടെ ഇലകൾ ശേഖരിക്കുക. ഇവ വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ഈ വെള്ളം കുടിക്കുന്നതും മൂത്രാശയ അണുബാധ ഇല്ലാതാക്കാൻ സഹായിക്കും. ഒറ്റമൂലികൾ കൊണ്ട് രോഗത്തിന് ശമനം ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *