എല്ലാവർക്കും മടിയുള്ള ഒരു കാര്യമാണ് മാറാല ക്ലീൻ ചെയ്യുക എന്നത്. എത്ര ദിവസം ക്ലീൻ ചെയ്തില്ലെങ്കിലും മാറാല വരാതിരിക്കുവാനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത് കൂടാതെ പല്ലി പാറ്റ എന്നിവയെ ഒഴിവാക്കുവാനും നമ്മുടെ വീട്ടിലുള്ള ഫർണിച്ചറുകളും ടൈലുകളും വെട്ടി തിളങ്ങുവാനുമുള്ള ഒരു സൊല്യൂഷൻ കൂടി ഇതിൽ പരിചയപ്പെടുത്തുന്നു.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാനായി വയ്ക്കുക അതിലേക്ക് ആര്യവേപ്പിന്റെ ഇലകൾ ചേർത്ത് കൊടുക്കണം. ഏറ്റവും നല്ല അണുനാശിനിയാണ് ആര്യവേപ്പ് അണുക്കളെ പൂർണ്ണമായും നശിപ്പിക്കുവാൻ ഈ ഇലകൾക്ക് സാധിക്കും. വെള്ളത്തിലേക്ക് കുറച്ച് കറുകപ്പട്ടയും ഗ്രാമ്പുവും കൂടി ചേർത്തു കൊടുക്കണം. നന്നായി തിളപ്പിച്ച് എടുത്തതിനുശേഷം അഞ്ചു മിനിറ്റോളം ലോ ഫ്ലെയിമിൽ ഇട്ട് തിളപ്പിക്കുക.
ചെറുതായി ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് കർപ്പൂരത്തിന്റെ ഗുളികകൾ കൂടി പൊടിച്ചു ചേർത്തു കൊടുക്കുക. വെള്ളം നന്നായി അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ഇത് എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്.
കിച്ചൻ സ്ലാബും ഡൈനിങ് ടേബിളും എല്ലാം ഈ വെള്ളം ഉപയോഗിച്ച് തുടച്ചു കഴിഞ്ഞാൽ നല്ല സ്മെല്ല് ഉണ്ടാവുകയും അണുക്കളെ ഇല്ലാതാക്കാനും സാധിക്കും. ഉറുമ്പ് പാറ്റ പല്ലി എന്നിവയെ പൂർണ്ണമായും അകറ്റുന്നതിന് ഈ സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്. ഫ്ലോർ തുടയ്ക്കുന്ന വെള്ളത്തിൽ ഇത് അല്പം ചേർത്താലും വീട് മുഴുവനും നല്ല മണം ഉണ്ടാവുകയും പ്രാണികളെ അകറ്റുവാനും സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.