ശരീരഭാഗങ്ങളിൽ ധാരാളമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം. പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും നേരിടുന്ന ഒരു വെല്ലുവിളിയാണിത്. അമിതവണ്ണം കുറയ്ക്കുന്നതിനായി പലതും ഉപയോഗിച്ചു നോക്കിയിട്ടും യാതൊരു ഫലവും ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഉണ്ട്. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമക്കുറവ്, ജനിതക കാരണങ്ങൾ , പാരമ്പര്യം, ചില രോഗങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം, മാനസിക സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ട്. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഒരു പരിധിവരെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. ബേക്കറി പദാർത്ഥങ്ങൾ, മധുര പലഹാരങ്ങൾ, കൊഴുപ്പടങ്ങിയ ചുവന്ന ഇറച്ചികൾ, കാർബോഹൈഡ്രേറ്റുകൾ കൂടുതൽ.
അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ഇതിനോടൊപ്പം ചിട്ടയായ വ്യായാമവും കൂടി ഉണ്ടെങ്കിൽ അമിതഭാരത്തെ കുറയ്ക്കാൻ സാധിക്കും. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ചും അമിതവണ്ണം കുറയ്ക്കാവുന്നതാണ്. ഇതിനായി വീടുകളിൽ സുലഭമായി ലഭ്യമാക്കുന്ന ചീര ചെറുനാരങ്ങ ഇഞ്ചി എന്നിവ നമ്മളെ സഹായിക്കും. ഇവ മൂന്നും കൂടി ചേർത്ത് അല്പം വെള്ളം ഒഴിച്ച്.
ജ്യൂസിന്റെ രൂപത്തിൽ അരച്ചെടുക്കുക. ഈ പാനീയം കാലത്തെ വെറും വയറ്റിൽ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ഇവയിലെ ഘടകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങൾ ഉള്ള നാരങ്ങ അമിതഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഉപകാരപ്രദമായ ഒരു ഘടകമാണ്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.