ഈ അടയാളങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ നിങ്ങളുടെ വൃക്കയും തകരാറിൽ ആകാൻ പോകുന്നു…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് വൃക്ക അഥവാ കിഡ്നി. അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ഒരു അവയവം കൂടിയാണിത്. ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായിക്കുന്നു. വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

എന്നാൽ ഒട്ടുമിക്ക വൃക്ക രോഗങ്ങളുടെയും ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ പ്രത്യക്ഷമാവുന്നില്ല അതുകൊണ്ടുതന്നെയാണ് വൃക്കരോഗങ്ങൾ സങ്കീർണ്ണമായി മാറുന്നത്. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ പോകുന്ന അവസ്ഥ നേരത്തെ തന്നെ ചില സൂചനകൾ വഴി കാണിച്ചുതരുന്നു. ഇന്നത്തെ കാലത്ത് പ്രധാനമായും പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.

മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖം ഉണ്ടെങ്കിൽ അത് കുട്ടികൾക്കും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. തെറ്റായ ജീവിത രീതിയാണ് വൃക്ക രോഗങ്ങൾ എല്ലാ പ്രായക്കാരിലും പിടികൂടുന്നതിനുള്ള മറ്റൊരു കാരണം. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമത്തിന്റെ കുറവും അമിതമായ മദ്യപാനവും എല്ലാം വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പാരമ്പര്യം, പ്രായം, ചില മരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ തുടങ്ങിയവയെല്ലാം വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കും.

വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നു എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കാലിൽ ഉണ്ടാകുന്ന നീര്. തകരാറിൽ ആകുന്ന വൃക്കകൾ സോഡിയം നിലനിർത്തുന്നു ഇത് പാദങ്ങളിൽ നീര് ഉണ്ടാവുന്നതിന് കാരണമായി തീരും. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായാൽ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു. ഇത് ക്ഷീണവും ബലഹീനതയും ഉണ്ടാക്കും. വൃക്ക രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് മനസ്സിലാക്കുന്നതിനും ആയി വീഡിയോ മുഴുവനായും കാണുക.