യുവത്വം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് മുടിയിൽ ഉണ്ടാകുന്ന നര. എന്നാൽ ഇത് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന നരയെ അകാലനര എന്ന് വിളിക്കാം. എന്നാൽ ഇതിനുവേണ്ടി കെമിക്കലുകൾ .
അടങ്ങിയ പല ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ ഉള്ള മുടിയും കൂടി പോകുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ എല്ലാം നമുക്ക് മറികടക്കാൻ സാധിക്കും. പ്രകൃതിദത്തമായ രീതിയിൽ തന്നെ മുടിയെ സംരക്ഷിക്കാനും സൗന്ദര്യം നിലനിർത്താനും സാധിക്കും. പലപ്പോഴും മുടിയിലെ നര പലരെയും ആശങ്കയിൽ ആകാറുണ്ട്. പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ രീതികൾ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.
പലരും മുടി ഡൈ ചെയ്യാൻ വിസമ്മതിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. മുടിക്ക് കറുപ്പ് നിറം നിലനിർത്താനും, താരൻ അകറ്റാനും, മുടികൊഴിച്ചിൽ മാറുന്നതിനും ആയി ഈ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഏറ്റവും പ്രധാനമായി വേണ്ടത് സവാളയാണ്. ഒരു സവാള എടുത്ത് അത് ചതച്ച് അതിന്റെ നീര് എടുക്കുക. ഈ വീട്ടിലേക്ക് അല്പം നെല്ലിക്കാപ്പൊടിയും നീലാംബരി പൊടിയും ചേർത്തു കൊടുക്കണം. ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം അടച്ചുവെച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
മുടി ഹെന്ന ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ ഇത് ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടി കറുപ്പ് നിറം ആകുന്നതിന് സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഘടകങ്ങളാണ് ഈ ഡൈ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലൂടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ നിലനിർത്താൻ സാധിക്കും. പ്രകൃതിദത്തമായ രീതിയിലുള്ള ഏതൊരു പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ്. ഈ ഡൈ നിർമിക്കുന്നതിനെക്കുറിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.