ഇടയ്ക്കിടെ പേശിവലിവ് ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഇതിൻറെ കുറവാണ്, സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും…

ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ ചില രോഗങ്ങളുടെ ലക്ഷണമാകാം. എല്ലാ അവയവങ്ങൾക്കും അതിന്റേതായ ധർമ്മമുണ്ട്. അതിൻറെ പ്രവർത്തനം കൃത്യമായി ഇല്ലെങ്കിലും ശരീരത്തിൽ ചില സൂചനകൾ കാണാം. ഓരോ പ്രായത്തിലും നമുക്ക് ആവശ്യമായി വരുന്നത് പലതരത്തിലുള്ള പോഷകങ്ങളാണ്. വളരെ പ്രധാനപ്പെട്ട ഒന്നാണ് കാൽസ്യം, എല്ലുകളുടെയും പല്ലുകളുടെയും ഒക്കെ ആരോഗ്യത്തിനുള്ള ഏറ്റവും സുപ്രധാന ഘടകം കൂടിയാണിത്.

കാൽസ്യത്തിന്റെ കുറവ് ശരീരത്തിൽ ഉണ്ടായാൽ നിരവധി ലക്ഷണങ്ങൾ കാണാം. എല്ലിനും പല്ലിനും മാത്രമല്ല പേശികൾക്കും കാൽസ്യം വളരെ ആവശ്യമാണ്. ആരോഗ്യമുള്ള മസിലുകൾ ഉണ്ടാവണം എന്നുണ്ടെങ്കിൽ കാൽസ്യം ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉണ്ടായിരിക്കണം. നഖങ്ങളിലും കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കാതെ വരുമ്പോൾ നഖങ്ങൾ ദുർബലമായി മാറും.

ചെറിയ സ്പർശനത്തിൽ തന്നെ അവ പൊട്ടി പോകുന്നതിന് കാരണമാകുന്നു. എല്ലിന്റെ ബലക്കുറവിനും കാരണം ഇതുതന്നെ, എവിടെയെങ്കിലും ചെറുതായി തട്ടിയാലും മുട്ടിയാലും ഒക്കെ എല്ലുകൾ പൊട്ടി പോകുന്ന അവസ്ഥ വളരെ പ്രയാസകരമാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നത് എല്ലുകളെ ദുർബലമാക്കുകയും വേഗത്തിൽ പൊട്ടാൻ ഇടയാക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തെ നല്ല രീതിയിൽ നിലനിർത്തുന്ന കാൽസ്യം ശരീരത്തിൽ കുറഞ്ഞു പോകുമ്പോൾ.

ശ്വാസനാളത്തിലും കുടലിലും എല്ലാം അണുബാധകൾ ഉണ്ടാകാൻ സാധ്യത ഏറെയുണ്ട്. പ്രതിരോധശേഷി കുറയുമ്പോൾ രോഗാണുക്കൾ വേഗത്തിൽ ആരോഗ്യത്തെ ബാധിക്കുന്നു. എല്ലുകളിലും സന്ധികളിലും അമിതമായ വേദനയും അനുഭവപ്പെടാം. ചില ആളുകൾക്ക് ശരിയായ അളവിൽ രാത്രി ഉറക്കം ലഭിക്കില്ല ഇത് മാനസിക പി മുറുക്കം വർദ്ധിക്കുന്നതിന് കാരണമാകും. കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ സന്തുലിതാവസ്ഥയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.