നിങ്ങൾക്ക് ഇടയ്ക്കിടെ നടുവേദന വരാറുണ്ടെങ്കിൽ സൂക്ഷിക്കണം, യഥാർത്ഥ കാരണം ഈ രോഗമാണ്…

സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. ഇത് യഥാർത്ഥത്തിൽ ഒരു രോഗമല്ല രോഗലക്ഷണം മാത്രമാണ്. നടുവേദന ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഡിസ്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിന്റെ തേയ്മാനം, പേശി വലിവുകൾ , സൂക്ഷ്മനാദികളുടെ ചുരങ്ങൾ, നട്ടെല്ലിന്റെ സ്ഥാനമാറ്റം, അങ്ങനെ നിരവധി രോഗങ്ങളുടെ ലക്ഷണം നടുവേദനയാണ്.

ഈ രോഗങ്ങളൊക്കെ നട്ടെല്ലിനെ നേരിട്ട് ബാധിക്കുന്നു. നട്ടെല്ലിന് അപൂർവ്വമായി ബാധിക്കുന്ന ചില രോഗങ്ങളോ അല്ലെങ്കിൽ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണം നടുവേദന ആയിരിക്കാം. രോഗലക്ഷണങ്ങൾ മനസ്സിലാക്കി തുടക്കത്തിൽ തന്നെ കൃത്യമായി ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇല്ലെങ്കിൽ ഇവ പല സംഗീർണതകൾക്കും വഴിയൊരുക്കും.

ഒട്ടുമിക്ക ആളുകൾക്കും രാവിലെ എഴുന്നേൽക്കുമ്പോഴാണ് വേദന ഉണ്ടാകുന്നത്. ചിലർക്ക് അത് മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടുനിൽക്കും. നട്ടെല്ലിന്റെ ചലനത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട്, ചലനത്തിന് കുറവ് സംഭവിക്കുക, അതികഠിനമായ വേദന അനുഭവപ്പെടുക തുടങ്ങിയവയെ എല്ലാമാണ് ചില ലക്ഷണങ്ങൾ. നട്ടെല്ലിന് ഉണ്ടാകുന്ന അണുബാധയും ട്യൂമറും നടുവേദന ലക്ഷണമായി വരുന്ന രോഗാവസ്ഥകളാണ്.

കൂടാതെ മറ്റു ശരീര ഭാഗങ്ങളിലെ അസുഖങ്ങളുടെ ലക്ഷണമായി ഇത് വരാറുണ്ട്. പാൻക്രിയാസിനെയോ, പിത്താശത്തെയോ, ആമാശയത്തെയോ ബാധിക്കുന്ന ചില രോഗങ്ങളിൽ നടുവേദന ഒരു പ്രധാന ലക്ഷണം ആയി കാണാറുണ്ട്. ചില വൃക്ക രോഗങ്ങളുടെയും പ്രധാന ലക്ഷണം ഇത് തന്നെ. സ്ത്രീകളിൽ ആണെങ്കിൽ ഗർഭാശയത്തെ ബാധിക്കുന്ന അണുബാധ, ഫൈബ്രോയ്ഡ് എന്നിവയുടെ ലക്ഷണവും നടുവേദന തന്നെ. ഇതിൻറെ മറ്റു പല കാരണങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.