വീട്ടുജോലികൾ എളുപ്പമാക്കാൻ ചില ടിപ്പുകൾ അറിഞ്ഞാൽ വളരെ അധികം ഗുണം ചെയ്യും. വേഗത്തിൽ ഈസിയായി ജോലികൾ ചെയ്യാൻ കഴിഞ്ഞാൽ അതിലും വലിയ സന്തോഷം സ്ത്രീകൾക്ക് വേറെയില്ല. കുറച്ചു സമയം കൊണ്ട് കൂടുതൽ ജോലികൾ വളരെ ക്ലീനായി ചെയ്യാൻ സാധിക്കുന്ന പലർക്കും ഉണ്ടാകുന്ന സന്തോഷം. വീട്ടുജോലികൾ എളുപ്പമാക്കാൻ ചില പൊടിക്കൈകൾ അറിയുന്നത് ഏറെ ഉത്തമമാണ്.
അത്തരത്തിൽ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കത്രികയുടെ മൂർച്ച കുറയുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. തുണി മുറിക്കാൻ ഉപയോഗിക്കുന്ന കത്രിക മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചാൽ അതിൻറെ മൂർച്ച പെട്ടെന്ന് തന്നെ കുറയും. എന്നാൽ കത്രികയുടെ മൂർച്ച കൂട്ടാനായി മൊട്ടുസൂചി കൊണ്ട് ഒരു സൂത്രം ചെയ്യാവുന്നതാണ്.
ഒരു മൊട്ടുസൂചി എടുത്ത് കത്രികയുടെ നടുവിൽ വച്ച് മുകളിൽ നിന്നും താഴത്തേക്ക് കുറച്ചു കൊടുക്കുക. തുടർച്ചയായി കുറച്ചു പ്രാവശ്യം ഇങ്ങനെ ഉരച്ചാൽ കത്രികയുടെ മൂർച്ച വർദ്ധിക്കും. മിക്ക വീടുകളിലും കർപ്പൂരം ഉണ്ടാകും. നിരവധി ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. കർപ്പൂരം കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
കർപ്പൂരം പൊടിച്ച് അതിലേക്ക് കുറച്ചു പേസ്റ്റ് കൂടി ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം ആ പേസ്റ്റ് പല്ലികളും പാറ്റകളും കൂടുതലായി വരുന്ന ഭാഗങ്ങളിൽ തൊട്ടു കൊടുക്കുക. പല്ലുകൾ ഏറ്റവും കൂടുതലായി കാണുന്നത് ഷെൽഫുകളുടെ അകത്താകും. ഈ ഭാഗങ്ങളിൽ കർപ്പൂരത്തിന്റെ പേസ്റ്റ് തൊട്ടുകൊടുത്താൽ പിന്നെ പല്ലികളുടെ ശല്യം ഉണ്ടാവുകയില്ല. അടുക്കളയിലുള്ള പല്ലികളെ തുരത്താനും ഈ രീതി തന്നെ ചെയ്യാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.