ആരെയും ആകർഷിക്കുന്ന ചിരി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. വെളുത്ത പല്ലുകൾ ഇല്ലാതെ ചിരിക്ക് യാതൊരു ഭംഗിയും ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് നല്ല പല്ലുകൾ. അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്. പല്ലുകൾക്ക് വെളുത്ത നിറം ലഭിക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന പലതരം ടൂത്ത് പേസ്റ്റുകൾ മാറിമാറി ഉപയോഗിച്ചു നോക്കുന്നവരാണ്.
മിക്കവരും. എന്നാൽ ഇവയൊന്നും വിചാരിച്ച റിസൾട് നൽകുന്നില്ല പല്ലുകളിൽ മഞ്ഞനിറം ഉണ്ടാവുന്നതിന് കാരണമായി മാറുന്നത് പ്ലാക്കുകളാണ്. ബാക്ടീരിയയും ഭക്ഷണത്തിൻറെ അവശിഷ്ടവും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ആവരണമാണ് പ്ലാക്കുകൾ. പല്ലുകൾ കൃത്യമായി വൃത്തിയാക്കാതെ വരുമ്പോഴാണ് ഇത് ഉണ്ടാവുന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്ലാക്കുകൾ കണ്ടുവരുന്നു.
നീക്കം ചെയ്യാതിരുന്നാൽ പല്ലുകളിലിരുന്ന് സൂക്ഷ്മജീവികളും രാസവസ്തുക്കളും ആയി മാറുന്നു. ഇത് പല്ലിനും മോണയ്ക്കും ദോഷം ചെയ്യും. അല്ലെങ്കിൽ പിന്നീട് പല ദന്ത രോഗങ്ങൾക്കും കാരണം ആകും. ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ആഹാരപദാർത്ഥങ്ങളിൽ മാത്രമല്ല മറ്റു പല രീതിയിലും വെളിച്ചെണ്ണ ആരോഗ്യത്തിന് ഗുണംചെയ്യുന്നുണ്ട്.
പല്ലുകൾ വെളുപ്പിക്കുന്നതിന് വളരെ എളുപ്പത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. കുറച്ചുസമയം വെളിച്ചെണ്ണ പല്ലുകളിൽ തേച്ചുപിടിപ്പിക്കുക. ഇത് പല്ലിന് ആരോഗ്യവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഈ രീതി പല്ലിലെ മഞ്ഞക്കറകൾ അകറ്റുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.