പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മുട്ടുവേദന. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും വളരെ സാധാരണയായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. സന്ധിവാതം, അണുബാധ, മുട്ടിന് ഉണ്ടാകുന്ന പരിക്കുകൾ, അമിതഭാരം തുടങ്ങിയവയൊക്കെ ഈ രോഗാവസ്ഥ എല്ലാവരിലും.
എത്തുന്നതിന് കാരണമാകുന്നു. പ്രായമായവരിൽ സന്ധിവാതം കാരണം മുട്ടുവേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ അമിതഭാരം കാരണമാണ് വേദന അനുഭവപ്പെടുന്നത്. മുട്ടുമടക്കാനും നിവർത്താനുമുള്ള ബുദ്ധിമുട്ട്, നടക്കുമ്പോൾ മുട്ടിനുണ്ടാകുന്ന വേദന എന്നിവയൊക്കെ ഇതിൽ പെടുന്നു. എല്ലുകളുടെ ബലത്തിനായി കാൽസ്യവും വിറ്റാമിൻ ഡി യും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ.
ഉൾപ്പെടുത്തുക. മസിലുകൾക്ക് ബലം ലഭിക്കുന്നതിന് ദിവസേന വ്യായാമം ശീലമാക്കി മാറ്റുക. അമിതഭാരം കുറയ്ക്കുന്നതിന് ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുക. മുട്ടുവേദനയ്ക്കുള്ള കാരണം എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് വേണം ചികിത്സ ഉറപ്പാക്കാൻ. എല്ലാ മുട്ടുവേദനയ്ക്കും ചികിത്സ ആവശ്യമില്ല , എന്നാൽ മുട്ടുവേദന എളുപ്പത്തിൽ മാറാൻ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ഒരു ഒറ്റമൂലി ഉണ്ട്.
അതാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി അല്പം മുതിരയും ഉപ്പും എടുക്കുക , ഇവ രണ്ടുംകൂടി നന്നായി ചൂടാക്കി എടുക്കുക. ചൂടോടെ തന്നെ ഇത് ഒരു കിഴി രൂപത്തിൽ കെട്ടുക , ഈ കിഴി വേദനയുള്ള ഭാഗങ്ങളിൽ വെച്ചുകൊടുക്കാവുന്നതാണ്. കൂടാതെ ശരീരത്തിന്റെ വേദനയും നീർക്കെട്ടും മാറുന്നതിന് ചെറുകുളച്ചെടി വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുവാൻ വീഡിയോ കാണുക.