ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഒരു രോഗത്തിൻറെ സൂചനയാണ്…

മനുഷ്യ ശരീരത്തിലെ നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുകയും പല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിൽ കല്ല്. അവിടെ ഒരു ഉണ്ടതാണ്ഈ രോഗാവസ്ഥ വളരെയധികം വേദനാജനകമാണ്.

അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദന ചില ആളുകളിൽ പ്രസവ വേദനയെക്കാൾ രൂക്ഷമായി മാറാം. കിഡ്നി സ്റ്റോൺ ഉണ്ടായാൽ ശരീരം കാണിച്ചുതരുന്ന വ്യക്തമായ ഒരു അടയാളം വയറുവേദനയാണ്. ഈ രോഗം മറ്റുപല പ്രശ്നങ്ങൾക്കും കാരണമായി തീരുന്നു. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് കല്ലുകൾ ആയി രൂപപ്പെടുന്നത്.

നിർജലീകരണം, അമിതഭാരം, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവയെല്ലാം കല്ല് രൂപപ്പെടുന്നതിന് കാരണമായി മാറുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം പല ആളുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക സന്ദർഭങ്ങളിലും ഇത്തരം കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. ചില സന്ദർഭങ്ങളിൽ കല്ലുകളുടെ വലിപ്പം കൂടുതൽ ആകുമ്പോൾ അതിന് പുറത്തേക്ക് പോകുവാൻ കഴിയാതെ വരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സർജറി ആവശ്യമായി വരും. വൃക്കയിൽ കല്ലുണ്ടായി കഴിഞ്ഞാൽ പല ആളുകൾക്കും നേരിടുന്ന ലക്ഷണങ്ങൾ വേറെയാണ്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന് ചുവപ്പോ അല്ലെങ്കിൽ തവിട്ട് നിറമോ ആയി കാണുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കം, ഛർദി, കഠിനമായ വയറുവേദന തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളായി കണക്കാക്കാം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ.