ദിവസവും രണ്ട് ഈന്തപ്പഴങ്ങൾ കഴിച്ചാൽ ചർമ്മ മിന്നിത്തിളങ്ങും, ആരോഗ്യം ഇരട്ടിയാവും…

പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും കലവറയായാണ് ഈന്തപ്പഴത്തെ അറിയപ്പെടുന്നത്. ഈ പഴത്തിന്റെ സ്വാഭാവിക മധുരമാണ്. വളരെ സ്വാദിഷ്ടമായ ഈ പഴം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും ഇത് കഴിക്കാവുന്നതാണ്. ഇതിൽ 23 വ്യത്യസ്ത അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി, ഡയാമിൻ, റൈബോ ഫ്ലെയിവിൻ, വിറ്റാമിൻ എ, നിക്കോട്ടിനിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

ഇതിൽ മിതമായ അളവിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുമുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യുന്നു. വിളർച്ചയുള്ള രോഗികൾക്ക് ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും അതിലൂടെ ഇരുമ്പിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അസ്ഥികൾക്ക് ആരോഗ്യം ഉണ്ടാവുന്നതിനും ശക്തി ഉണ്ടാവുന്നതിനും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ സഹായിക്കുന്നു.

ഇതിലേക്ക് കാൽസ്യം എല്ലിന്റെയും പല്ലിൻറെയും ബലത്തിന് ഏറെ നല്ലതാണ് ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങൾ വരാതിരിക്കുന്നതിന് മാറുന്നതിനു ഇത് ഏറെ നല്ലതാണ്. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടം ആയതുകൊണ്ട് തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈന്തപ്പഴം കഴിക്കേണ്ടതുണ്ട്. ദിവസവും ജിമ്മിൽ പോകുന്നവരോട് ദിനചര്യയുടെ ഭാഗമായി ദിവസവും ഈന്തപ്പഴം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഷുഗറുകൾ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാണ്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ചർമ്മത്തിന്റെ സൗന്ദര്യത്തിനും ഈന്തപ്പഴം വളരെ സഹായകമാകുന്നു. ചർമ്മത്തിൽ മെലാനിന അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നതിനാൽ ചർമ്മം നിറം വർദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.