ഈ ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ ഉറപ്പായും വൃക്ക തകരാറിലാകും, സൂക്ഷിക്കുക….

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ശരീരത്തിൻറെ അരിപ്പ എന്നുവേണം ഇതിനെ പറയുവാൻ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഈ അവയവം സഹായിക്കുന്നു. വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കുന്നു. അത്തരത്തിൽ വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ്.

ഏകദേശം .6 മുതൽ 1.1 വരെയാണ് നോർമൽ അളവ്. എന്നാൽ1.4 നെ കാണും കൂടുതലാണെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി തീരും. നമ്മുടെ മസിലുകൾക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ് കരളിലാണ് ഇവ ഉല്പാദിപ്പിക്കുന്നത് അവിടെനിന്ന് ഇത് മസിലുകളിൽ എത്തുന്നു. മസിലുകൾ ആവശ്യമുള്ള ക്രിയാറ്റിൻ ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളവ പുറന്തള്ളുന്നത് വൃക്കയാണ്.

രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൃത്യമാണെങ്കിൽ വൃക്കയുടെ പ്രവർത്തനം ശരിയായി നടക്കുന്നു എന്നാണ് അർത്ഥം. എന്നാൽ ക്രിയാറ്റിന്റെ അളവ് കൂടുകയാണെങ്കിൽ വൃക്കയുടെ പ്രവർത്തനത്തിൽ തകരാറുകൾ ഉണ്ടെന്ന്. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കയുടെ പ്രശ്നം കാരണമല്ലാതെ ക്രിയാറ്റിൻ അളവ് രക്തത്തിൽ കൂടുന്നു. അമിതമായി വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമ്പോൾ.

പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റ, ചില വേദനസംഹാരികൾ കഴിക്കുമ്പോൾ, പ്രമേഹം ബിപി എന്നിവ അധികമാകുമ്പോൾ, അളവ് വർദ്ധിക്കുമ്പോൾ, വൃക്കയിൽ കല്ലുകൾ ഉണ്ടാകുമ്പോൾ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ക്രിയാറ്റിൻ അളവ് വർദ്ധിക്കും. ചില ഭക്ഷണപദാർത്ഥങ്ങൾ പ്രത്യേകിച്ചും ചുവന്ന ഇറച്ചികൾ താറാവിറച്ചി, മട്ടൻ, പോത്ത്, പോർക്ക് എന്നിവ അമിതമായി കഴിക്കുന്നതിലൂടെ ഇത് വർദ്ധിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.