ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഉറപ്പായും നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടാവും.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാരിലും മധ്യവയസ്കരിലും തുടങ്ങി എല്ലാ പ്രായക്കാരിലും ഈ രോഗം കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. മനുഷ്യ ശരീരത്തിലെ ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ആന്തരിക അവയവമാണ് കരൾ. കരളിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ.

കരളിൽ കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയാണിത്. കരളിൽ കൊഴുപ്പ് അടിയുന്നത് മൂലം കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും അത് പിന്നീട് നീർക്കെട്ടായി മാറുകയും ചെയ്യുന്നു. ഈ രോഗം രണ്ടുതരം ആൾക്കാരിൽ കണ്ടുവരുന്നു. മദ്യപിക്കുന്നവരിൽ മാത്രം വരുന്ന ഫാറ്റി ലിവറുമുണ്ട്. മദ്യപിക്കാത്തവരിലും ഈ രോഗം ഇന്ന് കണ്ടുവരുന്നുണ്ട്. മദ്യപിക്കാത്തവരിൽ ഉണ്ടാവുന്ന ഫാറ്റി ലിവറിന്റെ പ്രധാന കാരണം.

പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവയാണ്. കരളിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും തുടക്കം ഇതാണ്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ പ്രവർത്തനം തുടങ്ങുന്നതിനാൽ ഒട്ടുമിക്ക കരൾ രോഗങ്ങളും തുടക്കത്തിൽ തിരിച്ചറിയാറില്ല. അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു. ഇതിനുള്ള പ്രധാന കാരണം , ദഹനപ്രക്രിയയ്ക്ക് ശേഷം .

ഘടകങ്ങൾ കരളിൽ വന്നുചേരുന്നു ഇതിൽ ആവശ്യമുള്ളത് മാത്രം ശരീരം ഊർജ്ജമാക്കി മാറ്റുന്നു ബാക്കിയുള്ളവ കരളിൽ തന്നെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. കരളിൻറെ സംഭരണശേഷിക്ക് അധികമായി കൊഴുപ്പ് വന്നുചേരുമ്പോൾ അത് ഫാറ്റി ലിവറിലേക്ക് നയിക്കും. ക്ഷീണം അസ്വസ്ഥത, തല ചുറ്റൽ, അടിവയറ്റിൽ വേദന,ഭാര കുറവ് തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *