ഈ ഭക്ഷണങ്ങൾ കഴിച്ചാൽ കരൾ രണ്ട് ഇരട്ടി വേഗത്തിൽ പ്രവർത്തിച്ചു തുടങ്ങും…

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അന്തരിക അവയവമാണ് കരൾ അഥവാ ലിവർ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ അരിച്ചെടുത്ത് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായകമാണ് അതുകൊണ്ടുതന്നെ ശരീരത്തിൻറെ അരിപ്പ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ദിവസവും ഒരു ഗ്ലാസ് ചായ കുടിക്കുന്നത് വളരെ നല്ലതാണ് ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കരളിൻറെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. പലരും ദോഷവശങ്ങൾ മാത്രം പറയുന്ന ഒന്നാണ് കാപ്പി, എന്നാൽ കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ കാപ്പിക്ക് കഴിയുന്നു. പതിവായി കാപ്പി കുടിക്കുന്നത് കരളിന് ഉണ്ടാകുന്ന രോഗമായ ലിവർ സിറോസിസ് സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.

പ്രഭാതഭക്ഷണമായി കഴിക്കാൻ പറ്റിയ ഒന്നാണ് ഓട്സ്, നാരുകളാൽ സമ്പുഷ്ടമായത് കൊണ്ട് തന്നെ കരളിൻറെ ആരോഗ്യം സംരക്ഷിക്കുവാൻ ഇത് ഏറെ മികച്ചതാണ്. കരളിൻറെ പ്രവർത്തനത്തെ വേഗത്തിൽ ആക്കുവാനും കരൾ കോശങ്ങളിൽ പുനരുചിപ്പിക്കുവാനും ഇതിന് സാധിക്കുന്നു. പഴവർഗ്ഗങ്ങൾ ഭക്ഷണത്തിലൂടെ ഉൾപ്പെടുത്തുന്നത് കൊണ്ട് കരളിൻറെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നു.

മുന്തിരി ഓറഞ്ച് സിട്രിസ് പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ കരളിനെ കൊഴുപ്പ് അലിഞ്ഞു പോകുവാൻ സഹായകമാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഏറ്റവും നല്ലൊരു ഉറവിടമാണ് അണ്ടിപ്പരിപ്പ്. ഇവ കഴിക്കുന്നതിലൂടെ കരളിൻറെ ആരോഗ്യം മെച്ചപ്പെടുന്നു. ഭക്ഷണ ശീലങ്ങൾക്ക് പുറമെ കൃത്യമായ വ്യായാമവും പിന്തുടരുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.