ഓട്സ് ഇങ്ങനെ കഴിച്ചാൽ, ശരീരത്തിലെ മുഴുവൻ കൊളസ്ട്രോളും അലിഞ്ഞു പോകും…

നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യവിഭവമാണ് ഓട്സ്. ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പതിവ് ഭക്ഷണത്തിൻറെ ഭാഗമാക്കി മാറ്റാവുന്നതാണ്. മികച്ച ദഹന സ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ് ഇന്നത്തെ കാലത്ത് നിരവധി ആളുകൾ അമിതവണ്ണം കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നു.

അമിതവണ്ണം ഉള്ളവർക്ക് പൊണ്ണത്തടിയും ശരീരഭാരവും കുറയ്ക്കാനുള്ള നല്ലൊരു പരിഹാരം മാർഗ്ഗം കൂടിയാണ്. രാവിലത്തെ നമ്മുടെ പ്രഭാത ഭക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളും എല്ലാം ഈ ഒരു ഭക്ഷണത്തിലൂടെ ലഭിക്കുന്നു.

ഒരു രാത്രി മുഴുവനും ഓട്സ് വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക, ഇങ്ങനെ ചെയ്ത ഓട്സ് ആണ് നമ്മൾ പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്നതെങ്കിൽ ഗുണങ്ങൾ ഇരട്ടിയായി ലഭിക്കും. അമിതഭാരം കാരണം ബുദ്ധിമുട്ടിൽ ആകുന്ന പല ആളുകളും ദിവസത്തിൽ മൂന്ന് നേരവും ഓട്സ് തിരഞ്ഞെടുക്കുന്നവരാണ്. ഇത് കഴിക്കുമ്പോൾ കൂടുതൽ നേരം വയറിനു പൂർണ്ണത നൽകാൻ ഇവ സഹായകമാകുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്ന ലഘു ഭക്ഷണ ശീലത്തെ പ്രതിരോധിക്കുവാനും ഓട്സിന് കഴിയും. ഓട്സ് വെള്ളത്തിൽ കലക്കിയ ശേഷം ആമാശയത്തിൽ എത്തിച്ചേരുമ്പോൾ സ്വാഭാവികമായ രീതിയിൽ വിശപ്പ് കുറയുന്നതിന് വഴിയൊരുക്കുന്നു. കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് ഹൃദ്രോഗങ്ങൾക്ക് കാരണമായിത്തീരുന്നു. ദിവസവും ഓട്സ് കഴിക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ.