ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും വായ്നാറ്റം മാറില്ല…

പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വായനാറ്റം. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണിത്. രണ്ടു നേരവും ബ്രഷ് ചെയ്യുന്നവരിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു. ചില വായ്നാറ്റങ്ങൾ താൽക്കാലിക മാത്രമാണ്. രാവിലെ ഉറക്കം എണീറ്റ് വരുമ്പോൾ ചെറിയ രീതിയിലുള്ള വായനാറ്റം അനുഭവപ്പെടാത്തവർ കുറവായിരിക്കും. ഉറങ്ങുമ്പോൾ ഉമിനീറിന്റെ പ്രവർത്തനം കുറയുകയും.

വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന സംയുക്തങ്ങളാണ് ദുർഗന്ധത്തിന് കാരണമാകുന്നത്. ഭക്ഷണത്തിനുശേഷം ശരിയായി വായ വൃത്തിയാക്കിയില്ലെങ്കിലും ഈ പ്രശ്നം ഉണ്ടാവാം. ഭക്ഷണത്തിലെ അവശിഷ്ടങ്ങൾ വായിൽ ഇരുന്ന് കീടാണുക്കളുടെ പ്രവർത്തനം മൂലം ദുർഗന്ധത്തിന് കാരണമാകുന്നു.

കൂടാതെ വായിൽ ഉണ്ടാകുന്ന മറ്റു പല രോഗങ്ങൾ കൊണ്ടും ഇത് ഉണ്ടാവാം. മോണയിൽ ഉണ്ടാകുന്ന പഴുപ്പ്, മോണ വീക്കം, നാവിൽ ഉണ്ടാകുന്ന പൂപ്പൽ, ദന്തക്ഷയം എന്നിവയൊക്കെ വായനാറ്റത്തിലേക്ക് നയിക്കുന്നു. വിവിധ രോഗങ്ങളുടെ ലക്ഷണമായും ഇതിനെ കണക്കാക്കുന്നു. ശ്വാസകോശ രോഗങ്ങൾ, മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന പഴുപ്പുകൾ, ശബ്ദനാളത്തിലെ കാൻസർ അല്ലെങ്കിൽ അണുബാധ ഇവയെല്ലാം.

വയനാറ്റത്തിന് കാരണമാകുന്നു. ഗ്യാസ്ട്രബിൾ, ഹെർണിയ, ഉദര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിൻറെ പ്രധാന കാരണങ്ങളാണ്. കരളിൽ ഉണ്ടാകുന്ന രോഗങ്ങൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ, പ്രമേഹം ഈ രോഗങ്ങൾ ഉള്ളവരിലും വായനാറ്റം കൂടുതലായി കണ്ടുവരുന്നു. ചില മരുന്നുകളുടെ കൂടുതൽ ഉപയോഗവും, മാനസിക സമ്മർദ്ദവും ഇതിനുള്ള കാരണങ്ങൾ തന്നെ. ഇതിനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള ചികിത്സ തേടുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *