ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കരിമാംഗല്യം നിങ്ങൾക്കും ഉണ്ടാവും…

ഇന്നത്തെ കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ. നെറ്റിയിൽ, നെറ്റിയുടെ സൈഡിൽ, കവിളിൽ ,കണ്ണിനു ചുറ്റും, കഴുത്തിൽ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. കൂടുതൽ വെളുത്ത ശരീര പ്രകൃതമുള്ളവർക്ക് ഹോർമോൺ പ്രശ്നങ്ങൾ മൂലം ഇതുണ്ടാകുന്നു. പാരമ്പര്യമായും ഈ പ്രശ്നം ചിലരിൽ കണ്ടുവരുന്നു.

ചില ആർത്തവ പ്രശ്നങ്ങൾ, ഗർഭനിരോധന ഗുളികകൾ, pcos, ഹോർമോൺ വ്യതിയാനങ്ങൾ ഇവയെല്ലാമാണ് പ്രധാനമായും ഈ സൗന്ദര്യ പ്രശ്നത്തിന് കാരണമാകുന്നത് . ടെൻഷൻ, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ എല്ലാമാണ് മറ്റു ചില കാരണങ്ങൾ. സൗന്ദര്യ പ്രശ്നങ്ങൾക്ക് മനസ്സുമായി വളരെയധികം ബന്ധമുണ്ട്. മനസ്സ് സന്തോഷമായി ഇരുന്നാൽ തന്നെ മെലാത്മ ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങൾക്കും സൗന്ദര്യ പ്രശ്നങ്ങൾക്കും.

പരിഹാരം ലഭിക്കും. കൊണ്ടുമാത്രം ഇത് പരിഹരിക്കാൻ കഴിയില്ല. ഹോർമോൺ പ്രശ്നങ്ങൾ രക്തദുഷ്യവും ആയി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഇല്ലാതാക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മലമൂത്ര വിസർജനം ശരിയായി നടത്തണം. ആയുർവേദത്തിൽ ചില പ്രത്യേക അരിഷ്ടങ്ങൾ രക്തശുദ്ധി വരുത്താൻ സഹായിക്കും. ഇത് ഉപയോഗിക്കുന്നത് കരിമംഗല്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ അത്യാവശ്യമാണ്. വെയിലത്ത് പോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് മുഖത്ത് കരിവാളിപ്പ് വരാതിരിക്കാൻ സഹായിക്കും. പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായും ഡയറ്റിൽ ഉൾപ്പെടുത്തുക.ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഒരു പരിധി വരെയുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം നേടിത്തരും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *