ഒട്ടുമിക്ക വീടുകളിലെയും പ്രധാന ശല്യക്കാരൻ ആണ് എലി. ഇവയെ തുരത്താൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും പലതും മറ്റു പല ദോഷങ്ങൾ കൂടി ഉണ്ടാക്കുന്നു. വിപണിയിൽ എലികളെ കൊല്ലാൻ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ അവ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ അത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ദോഷകരമാണ്.
അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. എലിശല്യം പൂർണമായി അകറ്റുന്നതിനായി ഈ രീതികൾ ആർക്കുവേണമെങ്കിലും ഉപയോഗിച്ച് നോക്കാവുന്നതാണ്. ഒരു പാത്രത്തിൽ കുറച്ചു ഗോതമ്പ് പൊടി എടുക്കുക, ഗോതമ്പിന്റെ മണം എലികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. പരീക്ഷിച്ചറിഞ്ഞ മാർഗമായത് കൊണ്ട് തന്നെ ആർക്കും വിശ്വസിച്ച് ഇത് ചെയ്യാവുന്നതാണ്.
ഗോതമ്പ് പൊടിയിലേക്ക് രണ്ടു പാരസെറ്റമോൾ ഗുളികയെടുത്ത് നന്നായി പൊടിച്ച് ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കണം. ചപ്പാത്തിയുടെ മാവിൻറെ പരുവമാക്കി എടുക്കണം. അവ ചെറിയ ഉരുളകളാക്കി മാറ്റുക. എലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഈ ചെറിയ ഉരുളകൾ വച്ചു കൊടുക്കാവുന്നതാണ്.
രാത്രി എലികൾ വരുന്ന ഭാഗങ്ങളിലാണ് വെച്ചു കൊടുക്കേണ്ടത് രാവിലെ ആകുമ്പോൾ അത് എടുത്തു മാറ്റി വയ്ക്കുക. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അവർ അത് എടുക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര ദിവസം വേണമെങ്കിലും അത് ഉപയോഗിക്കാവുന്നതാണ്. എലികളെ തുരത്തുവാൻ നല്ലൊരു വഴി കൂടിയാണിത്. രണ്ടുദിവസം വെച്ചതിനുശേഷം അത് ഉണങ്ങി എന്ന് വെച്ച് മാറ്റേണ്ട ആവശ്യമില്ല ഒരു മാസത്തോളം അത് തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.