ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ഏറെ ഭയപ്പെടുന്നവരാണ് നമ്മൾ. അസാധാരണമായ കോശങ്ങളുടെ വളർച്ചയാണ് ക്യാൻസർ എന്ന രോഗത്തിന് കാരണമാകുന്നത്. ജീവൻ എടുക്കുന്ന ഒരു മാറാ രോഗമായാണ് ക്യാൻസറിനെ എല്ലാവരും കാണുന്നത് പക്ഷേ ഈ രോഗത്തെ അതിജീവിച്ചവരും നമുക്കിടയിൽ ഉണ്ട്. ശരീരം കാണിച്ചു തരുന്ന ക്യാൻസർ ലക്ഷണങ്ങൾ ആദ്യം തന്നെ തിരിച്ചറിയുക അതിനനുസരിച്ച് ചികിത്സ മുന്നോട്ട് കൊണ്ടുപോവുക എന്നതിലൂടെ ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും.
2020ൽ ഏറ്റവും കൂടുതൽ മരണകാരണമായി സ്ഥിരീകരിച്ചിരുന്നത് ക്യാൻസറിനെയാണ്. തുടക്കത്തിലേ കാണുന്ന ലക്ഷണങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സ തേടാവുന്നതാണ്. ഈ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി നമ്മുടെ ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ഉപകരിക്കും. അമിതവണ്ണം, തെറ്റായ ഭക്ഷണക്രമം പുകയിലയുടെ ഉപയോഗം, വ്യായാമക്കുറവ്, വൈറസ് ബാധകൾ എന്നിവ ക്യാൻസർ രൂപപ്പെടാൻ ഉള്ള സാധ്യത കൂട്ടുന്നു.
ശരിയായ ആരോഗ്യപരിപാലനം വഴി ഒരു പരിധിവരെ കാൻസർ നമുക്ക് നിയന്ത്രിക്കാൻ ആകും. പതിവായി വ്യായാമം ചെയ്യുക ദിവസേനയുള്ള വ്യായാമം വഴി ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകൾ ഇല്ലാതാവുകയും ഒരു പരിധിവരെ ക്യാൻസർ കോശങ്ങൾ വളരാതെ സഹായിക്കുകയും ചെയ്യും. വിവിധ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ശീലമാക്കുക. ശരീരത്തിന് അമിതമായി ഭാരം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മദ്യം പുകയില എന്നിവ പൂർണമായും ഒഴിവാക്കുക. കൊഴുപ്പ് അടങ്ങിയ മാംസാഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും എത്രയോ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് അതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന പ്രവർത്തികൾ തുടരുക. എങ്ങനെയുള്ള ജീവിതശൈലി മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയുവാൻ വീഡിയോ മുഴുവനും കാണുക.