നവരാത്രി ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ദേവിയുടെ സാന്നിധ്യം അറിയാൻ കഴിയുന്ന ദിവസങ്ങൾ ആണിത്. ഒരു വീടിനെ സംബന്ധിച്ചിടത്തോളം ദേവി അവിടുത്തെ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ഈ സമയത്ത് സ്ത്രീകൾ ചെയ്യുന്നത് മഹാലക്ഷ്മി അനുഗ്രഹിക്കുന്നതിന് തുല്യമാണ്. നവരാത്രി അവസാനിക്കുന്നതിന് മുൻപായി സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ.
എന്തൊക്കെയാണെന്നു നമുക്ക് നോക്കാം. എല്ലാ കാര്യങ്ങളും സ്ത്രീകൾചെയ്യണമെന്നില്ല. ഒരു വിവാഹിതയായ സ്ത്രീയാണ് നിങ്ങളെങ്കിൽ,നിങ്ങളുടെ താലിയും കുങ്കുമച്ചെപ്പും ക്ഷേത്രത്തിൽ പൂജക്ക് കൊടുക്കുക. താലി കൊടുത്തു പൂജിച്ച് വാങ്ങിക്കുന്നത് വളരെ അധികം ഗുണം ചെയ്യും. ദാമ്പത്തിക സൗഖ്യം ഉണ്ടാവാനും, ദീർഘസുമംഗലി യോഗം ഉണ്ടാക്കുവാനും ഇങ്ങനെ ചെയ്യുന്നത് .
വളരെയധികം സഹായിക്കും. പലനിറത്തിലുള്ള കുറച്ചു കുപ്പിവളകൾ വേടിക്കുക വീടിന് സമീപത്തുള്ള ചില പെൺപിള്ളേർക്ക് അത് സമ്മാനമായി നൽകുക. ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ വീടിന് എല്ലാതരത്തിലുള്ള ഉയർച്ചയും കൊണ്ടുവരും. ഈ സമയത്ത് അമ്പലത്തിലേക്ക് പോകുമ്പോൾ ദേവിക്ക് ഒരു കടുംപായസം നടത്തുക. ഏത് ദേവീക്ഷേത്രത്തിൽ പോയാലും ദേവിക്ക് നിർബന്ധമായും ഒരു കടുപ്പായസം നടത്തുക. ആ പ്രസാദം വീട്ടിൽ കൊണ്ടുവന്ന് എല്ലാവരും സന്തോഷത്തോടുകൂടി പങ്കിടുക.
ദുർഗാഷ്ടമി ദിവസം നിങ്ങളുടെ വീട്ടിലേക്ക് സ്വർണ്ണം അല്ലെങ്കിൽ വെള്ളി നാണയങ്ങൾ കൊണ്ടുവരുന്നത് ഏറ്റവും ഐശ്വര്യമുള്ള കാര്യമാണ്. നിങ്ങളുടെ വീടിൻറെ തുളസിത്തറയിൽ മഞ്ഞൾ നട്ടുവളർത്തുക. നവരാത്രികാലത്ത് മഞ്ഞൾ നടുന്നത് വളരെ ഗുണം ചെയ്യും. ദുർഗാഷ്ടമി ദിവസം ചില വസ്തുക്കൾ വാങ്ങി നിങ്ങളുടെ വീടിൻറെ അടുക്കളയിൽ വയ്ക്കുക. തേന് മഞ്ഞൾ ഇവ മൂന്നും ഒരു കുപ്പി നിറയെ മേടിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു വർഷത്തെ കാലം നിങ്ങൾക്ക് അന്നത്തിന് ഒരു കുറവും ഉണ്ടാവില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.