ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ ഈ രോഗം ഒരിക്കലും മാറില്ല..

സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ജലദോഷം. ചിലർക്ക് ഇടയ്ക്കിടെ ജലദോഷം വന്നുകൊണ്ടിരിക്കും. ഇങ്ങനെ അടിക്കടി വന്നുകൊണ്ടിരിക്കുന്ന ജലദോഷം ഒരു അലർജിയുടെയോ വൈറസ് രോഗത്തിന്റെയോ ഭാഗമാകാൻ ആണ് സാധ്യത. ഇതിനുള്ള കാരണങ്ങൾ പലതാണ്. ചില ആഹാരസാധനത്തിനുള്ള അലർജി, മൂക്കിൻറെ പാലം വളഞ്ഞിരിക്കുന്നത്, ടോൺസിൽ പഴുപ്പ് കയറുന്നത്, തണുത്ത കാറ്റ്, തണുത്ത പാനീയങ്ങൾ കുടിക്കുന്നത് തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ജലദോഷം ഉണ്ടാകാം.

ജലദോഷത്തിന്റെ തുടർച്ചയായി മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, കഫക്കെട്ട് എന്നിവ ഉണ്ടാകാം. രോഗപ്രതിരോധശേഷി കുറയുന്നതാണ് പലർക്കും ഇടയ്ക്കിടെ ജലദോഷം ഉണ്ടാവുന്നതിന് കാരണമാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ചാൽ മാത്രമേ ഇതുപോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇടയ്ക്കിടെ വരാതിരിക്കുക യുള്ളൂ. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ  സാധിക്കുകയുള്ളൂ. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഇതിന് സഹായകമാകും.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ, ഇതിൽ അടങ്ങിയിരിക്കുന്ന കുറുക്കുമിൻ എന്ന ഘടകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാകുന്നു. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ആൻറി ഓക്സിഡൻറ് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. വെളുത്തുള്ളി, ഗ്രീൻ ടീ, ഓറഞ്ച്, ബദാം, തൈര്, ഇലക്കറികൾ, ഫ്ലാക്സ് സീഡ്, ബീറ്റാ കരോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ, കിവി ഫ്രൂട്ട് തുടങ്ങിയവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.

വിറ്റാമിൻ ഡി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നവയാണ്. വിറ്റാമിൻ ഡി യുടെ ഏറ്റവും സമ്പന്നമായ ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ ചില ഭക്ഷണങ്ങളിലൂടെയും ഇവ ലഭ്യമാണ്. കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, തൈര്, ചീസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *