ഈ സസ്യം വീട്ടിലുണ്ടെങ്കിൽ ഇനി ഒരു രോഗത്തിനും മരുന്നു വേണ്ട, ചെറൂളയുടെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…

ഔഷധമായി ഉപയോഗിക്കുന്ന 10നാട്ട് ചെടികളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിലെ തൊടികളിലും പറമ്പുകളിലും കാണപ്പെടുന്ന ഈ സസ്യങ്ങൾ നാട്ടുവൈദ്യത്തിനും ആയുർവേദത്തിലും വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഹൈന്ദവ പൂജകളിൽ സ്ത്രീകൾക്ക് തലയിൽ ചുടാനും ദശപുഷ്പം ഉപയോഗിക്കുന്നു. ഈ സസ്യങ്ങൾ വീട്ടിൽ നട്ടു വളർത്താവുന്നതാണ് പ്രത്യേക പരിചരണം ആവശ്യമില്ല.

ദശപുഷ്പങ്ങളിൽ ഒന്നാണ് ചെറൂള. നമ്മുടെ നാട്ടിൻപുറത്ത് സാധാരണയായി കാണുന്ന ഒരു സസ്യമാണിത്. ചെറൂള വെറുതെ മുടിയിൽ ചൂടിയാൽ ആയുസ്സ് വർദ്ധിക്കും എന്നാണ് വിശ്വാസം അത്ര അധികം ആരോഗ്യ ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. ഇത് ഒരു ഔഷധസസ്യം മാത്രമല്ല ദശപുഷ്പങ്ങളുടെ കൂട്ടത്തിലെ ഒഴിവാക്കാൻ ആവാത്ത ചെടി കൂടിയാണിത്. വൃക്ക രോഗങ്ങൾ, മൂത്രശയത്തിലെ കല്ല്, രക്തസ്രാവം ഇന്നീ രോഗാവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായകമാകുന്നു.

മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരമേകാൻ ഇതിന് സാധിക്കും. ചെറൂളയുടെ ഇല അല്പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്നി സ്റ്റോൺ മാറുന്നതിനു സഹായകമാകും. പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചെറൂളയുടെ ഇല അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ ഗുണകരമാണ്. പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

എന്നാൽ ചെറൂളയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരവേദന നടുവേദന എന്നിവ മാറുന്നതിന് സഹായകമാകും. പലരും പറയാൻ മടിക്കുന്ന മൂലക്കുരു മൂലം ഉണ്ടാകുന്ന രക്തസ്രാവത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് ചെറൂള. ഓർമ്മശക്തി വർധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗാവസ്ഥകൾ ചികിത്സിക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.