വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുക എന്നത് തന്നെ വളരെ സന്തോഷകരമായ ഒരു കാര്യമാണ്. നമ്മുടെ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചാൽ അത് വളരെ നല്ലതാകുന്നു. വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. എല്ലാ പച്ചക്കറികളും നൂറുമേനി വിളവെടുക്കുവാൻ കഴിയുമെങ്കിൽ അതിലും വലിയ സന്തോഷം വേറെയില്ല.
ശരിയായ രീതിയിൽ പച്ചക്കറികൾ ഉണ്ടാവാതിരിക്കാൻ അതിന് ആവശ്യമായ വളങ്ങൾ ലഭിക്കുന്നു ഉണ്ടാവില്ല. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. എല്ലാ ചെടികളും പെട്ടെന്ന് പൂക്കാനും കായ്ക്കാനും സഹായിക്കുന്ന മാജിക് ഫെർട്ടിലൈസർ എന്താണെന്നു മനസ്സിലാക്കേണ്ടതുണ്ട്. സാധാരണയായി ഈ വളം പ്രയോഗിക്കുന്നതിനു മുൻപ് തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ചെടികൾക്ക് ധാതുക്കളുടെയും മൂലകങ്ങളുടെയും കുറവുണ്ടാകുമ്പോഴാണ് അവ ഇലകൾ മുരടിക്കുന്നതും, കായും പൂവും ഉണ്ടാവാതിരിക്കുന്നതും. പ്രാഥമിക മൂലകങ്ങളിൽ പെടുന്നതാണ് നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം. എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുന്ന ചെടികളുടെ വളർച്ചയ്ക്കും വിളവെടുപ്പിനും സഹായിക്കുന്ന ഒരു മാജിക്കൽ പദാർത്ഥമാണ് എപസാം സോൾട്ട്. ഇത് നമ്മൾ വെള്ളത്തിൽ കലക്കി ചെടികളുടെ ഇലകൾക്കും തണ്ടുകൾക്കും.
നേരിട്ട് തന്നെ സ്പ്രേ ചെയ്തു കൊടുത്താൽ നല്ല ഫലം ലഭിക്കും. ഇത് വെള്ളത്തിൽ കലക്കി ചെടിയുടെ വേരിലേക്ക് ഒഴിച്ചു കൊടുക്കുന്നതും ഏറ്റവും ഉത്തമമാണ്. ഇത് പൂച്ചെടികൾക്കാണ് സ്പ്രേ ചെയ്യുന്നതെങ്കിൽ നിറയെ വലിയ പൂക്കൾ ഉണ്ടാകും. പച്ചക്കറികൾ ആണെങ്കിൽ നിറയെ പച്ചക്കറികളും ഉണ്ടാകും. കാൽസ്യത്തിന്റെ കുറവ് ഉണ്ടാകുമ്പോഴാണ് ചെടികളുടെ വളർച്ച മുരടിക്കുന്നത്. സാധാരണയായി നമ്മൾ മുട്ടയുടെ തോട് പൊടിച്ചിട്ടാൽ കാൽസ്യം കുറവ് പരിഹരിക്കാം. വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.