നീണ്ട ഇടതൂർന്ന മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. മുടിയുടെ ആരോഗ്യവും സൗന്ദര്യവും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെ. എന്തൊക്കെ ചെയ്തിട്ടും മുടി വളരാത്ത ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. മുടികൊഴിച്ചിൽ, താരൻ, നര തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതിന് വിപണിയിൽ ലഭിക്കുന്ന ഏതുതരത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറായവരാണ് ഒട്ടുമിക്ക ആളുകളും.
എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികളും ഉൽപ്പന്നങ്ങളും ആണ് ഏറെ നല്ലത്. ഏതു വളരാത്ത മുടിയും വളരുന്നതിന് വീട്ടിൽ സുലഭമായി ലഭിക്കുന്ന ഈ മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ലൊരു ഹെയർ ടോണർ ഉണ്ടാക്കാം. ഇതിനായി അല്പം പച്ചരി ഒരു പാത്രത്തിൽ എടുക്കുക അതിലേക്ക് കുറച്ചു ഉലുവ കൂടി ചേർത്തു കൊടുക്കണം.
ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഉലുവ. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക വീട്ടിൽ തന്നെ വളർത്തുന്ന കറിവേപ്പിലയാണ് ഏറ്റവും ഉത്തമം. മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നുകൂടിയാണിത്. ഈ മൂന്ന് ചേരുവകളും അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
കുറച്ചു സമയത്തിന് ശേഷം ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുക്കാവുന്നതാണ്. ആ വെള്ളമാണ് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കേണ്ടത്. കുറച്ച് സമയം കൈകൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കുക. മുടി വളരുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.