ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ഒട്ടനവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്ന് വിളിക്കുന്നു. ശരീരത്തിലെ രക്തം ഫിൽറ്റർ ചെയ്യുകയും ശരീരത്തിലെ മാലിന്യ വസ്തുക്കളും വിഷ വസ്തുക്കളും ദ്രാവകങ്ങളും നീക്കം ചെയ്ത് ശരീരം ശുദ്ധിയാക്കുവാൻ സഹായിക്കുന്ന അവയവം കൂടിയാണിത്.
ജീവിതശൈലിയിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും വൃക്കയുടെ ആരോഗ്യത്തെ പലവിധത്തിൽ ബാധിക്കുന്നു അതുകൊണ്ട് തന്നെ തെറ്റായ ജീവിതരീതി പിന്തുടരുന്നതിലൂടെ വൃക്കയുടെ ആരോഗ്യം ക്ഷയിക്കുന്നു, അതിൻറെ പ്രവർത്തനത്തിൽ തകരാറുകളും ഉണ്ടാവാം. ശരീരത്തിലെ രണ്ട് വൃക്കകളും പൂർണ്ണമായും തകരാറിലാകുകയും രക്തം ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ വിട്ടുമാറാത്ത വൃക്ക രോഗത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു.
വൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ശരീരത്തിലെ ദ്രാവകത്തിന്റെയും മാലിന്യങ്ങളുടെയും അളവ് വർദ്ധിക്കുന്നു. ഇത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിട്ടുമാറാത്ത വൃക്ക രോഗം മൂലം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. പല വൃക്ക രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല.
അതുകൊണ്ട് തന്നെയാണ് വൃക്ക രോഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കിഡ്നിയുടെ പ്രവർത്തനങ്ങൾ തകരാറിലാകുമ്പോൾ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നു .അമിത വിശപ്പ്, കണങ്കാലിൽ വീക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, മൂത്രത്തിൽ രക്തത്തിൻറെ സാന്നിധ്യം, സ്ഥിരമായ തലവേദന, ശരീരത്തിൻറെ ഭാരക്കുറവ് തുടങ്ങിയവയെല്ലാമാണ് വൃക്ക രോഗത്തിൻറെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങളെ അവഗണിച്ചാൽ വൃക്ക പൂർണമായും നിലച്ചു പോകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണു.