ഈ ഇലകൾ അരച്ചു പുരട്ടിയാൽ എത്ര കഠിനമായ മുട്ടുവേദനയും നിമിഷങ്ങൾക്കുള്ളിൽ മാറും…

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു മുട്ടുവേദന. പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും കുട്ടികൾക്കിടയിലും വരെ വ്യാപകമായി കാണപ്പെടുന്നു. മുട്ടുവേദന ഉണ്ടാവുന്നതിന് പല കാരണങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് എല്ല് തേയ്മാനം, അമിതഭാരം, കാൽസ്യത്തിന്റെ കുറവ് എന്നിങ്ങനെ.

വേദനയുടെ കാരണം മനസ്സിലാക്കി വേണം ചികിത്സ തേടുവാൻ. വേദന അകറ്റുന്നതിന് നിരവധി മാർഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് വേദന ഉടനെ അകറ്റാവുന്നതാണ്. അത്തരത്തിൽ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഇരുവല്ലി എന്ന സസ്യം ഉപയോഗിച്ച് ഒരു മരുന്ന് തയ്യാറാക്കാം. ഈ സസ്യത്തിന്റെ ഇലകൾ എടുത്ത് നന്നായി അരയ്ക്കുക.

വെള്ളം ചേർക്കാതെ വേണം ഇവ അരച്ചെടുക്കുവാൻ അതിനുശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ഭാഗം കൂടി ചേർത്തു കൊടുക്കണം. നാടൻ മുട്ടയാണ് ഏറ്റവും ഉത്തമം. ഇവ രണ്ടും നന്നായി യോജിപ്പിച്ച് അതിലേക്ക് പച്ചക്കർപ്പൂരം പൊടിച്ചു ചേർത്തു കൊടുക്കുക. ഈ മരുന്ന് വേദനയുള്ള ഭാഗത്ത് വെച്ച് കെട്ടി കൊടുക്കണം. രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം മാത്രം ഇത് അഴിക്കാൻ പാടുകയുള്ളൂ.

വളരെ വേഗത്തിൽ വേദന മാറിക്കിട്ടും. ഇരുവല്ലി എന്ന സസ്യം നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ഇതിൻറെ ഇലകൾ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ വേഗത്തിൽ മാറിക്കിട്ടും. മൂത്രത്തിൽ കല്ല്, മൂത്രത്തിൽ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.