കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഈ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്. പാൻക്രിയാസ് ബീറ്റാ കോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകുന്നില്ല അത് ടൈപ്പ് വൺ പ്രമേഹത്തിന് കാരണമാകുന്നു.
ഇത് കുട്ടികളിലും ചെറുപ്പക്കാരിലും ആണ് കൂടുതലായും കാണുന്നത്. ഇൻസുലിൻ ഉൽപാദനത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുമൂലമാണ് പ്രമേഹം ഉണ്ടാകുന്നതെങ്കിൽ അതിനെ ടൈപ്പ് ടു എന്ന് പറയുന്നു. ഇത് ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. പാൻക്രിയാസ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന തകരാറു മൂലം ഉണ്ടാവുന്ന പ്രമേഹത്തെ ടൈപ്പ് ത്രീ എന്നു പറയാം.
ഗർഭകാലത്ത് മാത്രം ഉണ്ടാകുന്ന പ്രമേഹ അവസ്ഥയെ ടൈപ്പ് ഫോർ ആയി കണക്കാക്കുന്നു. ഇന്ന് പലരും സാധാരണയായി കണക്കാക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു പ്രമേഹം. അമിതമായ ദാഹവും വിശപ്പും, ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, ക്ഷീണം, ദേഷ്യം, മങ്ങിയ കാഴ്ച, തൊക്ക് അണുബാധ, കുറി ഉണങ്ങാൻ എടുക്കുന്ന ദീർഘസമയങ്ങൾ, കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ് തുടങ്ങിയവയെല്ലാമാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.
ഇന്ന് ചെറുപ്പക്കാർക്കിടയിൽ കണ്ടുവരുന്നത് ടൈപ്പ് ടു പ്രമേഹമാണ് ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും എല്ലാം ഈ രോഗത്തിലേക്കുള്ള ചവിട്ടുപടികളാണ്. എന്നാൽ തിരക്കേറിയ ഈ ജീവിതത്തിൽ പലരും ഇതൊന്നും കണക്കാക്കുന്നില്ല എന്നതാണ് വാസ്തവം. പ്രമേഹം എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയുന്നതിനായി വീഡിയോ കാണുക.