മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. തിളക്കമാർന്ന മൃദുലമായ മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സ്ത്രീ പുരുഷ ഭേദമന്യേ മുടിയുടെ സൗന്ദര്യത്തിന് വലിയ പ്രാധാന്യം നൽകുന്നു എന്നാൽ ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് നര. പ്രായമായവരുടെ ലക്ഷണം ആയിരുന്നു നരയെ കണക്കാക്കിയിരുന്നത്.
എന്നാൽ ഇന്ന് 15 വയസ്സ് കഴിഞ്ഞവരിൽ പോലും നര കണ്ടുവരുന്നു. അകാലനര ഉണ്ടാകുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. പോഷകാഹാരങ്ങളുടെ കുറവ്, അമിതമായ മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ കാരണങ്ങൾ പലതാണ്. മുടിയിലെ നര അകറ്റാനായി പലവിധത്തിലുള്ള ഡൈകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ഡൈകളിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല.
അതിനാൽ പലരും ഇത് ഉപയോഗിക്കാൻ മടി കാണിക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രകൃതിദത്തമായ ഡൈ നമുക്ക് പരിചയപ്പെടാം. അതിനായി പനിക്കൂർക്കയുടെ കിളിന്ത് ഇലകൾ പറിച്ച് അതിൻറെ നീരെടുക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ചു കരിഞ്ചീരകം എടുത്ത് അതിലേക്ക് ബദാം കൂടി ചേർത്ത് നന്നായി ചൂടാക്കി എടുക്കണം അവ തണുത്തു വരുമ്പോൾ പൊടിച്ചെടുക്കുക.
ഒരു പാത്രത്തിൽ ബദാമും കരിഞ്ചീരകവും പൊടിച്ചതും പനിക്കൂർക്കയുടെ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അത് അങ്ങനെ മൂടി വെച്ച് പിറ്റേദിവസം നരയുള്ള ഭാഗങ്ങളിൽ തേച്ചു കൊടുക്കണം. കുറച്ചു സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഹോംമേറ്റ് ഡൈ ഏതു പ്രായക്കാർക്കും ഉപയോഗിക്കാം. ഇത് തയ്യാറാക്കേണ്ട വിധം മനസ്സിലാക്കുന്നതിനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.