പഴയ ഷോൾ ഉണ്ടെങ്കിൽ ഒരു കിടിലൻ ഡോർ മാറ്റ് തയ്യാറാക്കാം, ആരും ചിന്തിക്കാത്ത ഒരു സൂത്രം…

പഴയ ഷോൾ പലപ്പോഴും നമ്മൾ കളയുന്നതാണ് പതിവ് എന്നാൽ അത് വെച്ച് ചെയ്യാൻ പോകുന്ന നല്ലൊരു കിടിലൻ ഐഡിയ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു പഴയ ഷോൾ എടുക്കുക അത് പകുതിയായി മടക്കിയതിനു ശേഷം നീളത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം അതിൻറെ താഴത്തെ ഭാഗം മുറിച്ചു കളയുക. അധികം കനമില്ലാത്ത ഒരു കയറാണ് ഇതിനായി ആവശ്യമായിട്ടുള്ളത്.

നമ്മൾ മുറിച്ചു വെച്ചതിൽ നിന്നും മൂന്ന് പീസ് എടുക്കുക. മൂന്നു പീസിന്റെയും മുകൾഭാഗം സൂചി നൂല് വെച്ച് കൈകൊണ്ടുതന്നെ കൂട്ടിയോജിപ്പിക്കുക. അതിനുശേഷം ആ മൂന്നു പീസ് ഉപയോഗിച്ച് പിന്നി എടുക്കുക. അറ്റത്തെ ഭാഗം ഊരി വരാതിരിക്കാൻ ആയി രണ്ട് ക്ലിപ്പുകൾ ഇട്ടുകൊടുക്കുക. ഓരോ പീസിന്റെയും താഴത്തെ ഭാഗത്ത് അടുത്ത പീസുകൾ കൂടി യോജിപ്പിച്ചു കൊടുക്കണം.

പിന്നീട് അവയും അതുപോലെതന്നെ മൂന്നു പീസുകൾ ആക്കി വെച്ച് പിന്നീ എടുക്കണം. ഏറ്റവും അറ്റത്തെ ഭാഗം സൂചിയും നൂലും ഉപയോഗിച്ച് നല്ലവണ്ണം സ്റ്റിച്ച് ചെയ്തെടുക്കണം. ഗ്ലു ഗൺ ഉപയോഗിച്ച് നമ്മളെടുത്ത കയറ് തുണിയുടെ മുകളിലായി ഒട്ടിച്ചു കൊടുക്കണം. അതിൽ മുഴുവനായും പൊട്ടിച്ചു കൊടുത്തതിനു ശേഷം അവസാനം മുറിച്ചെടുക്കുക. പിന്നീ എടുത്ത ഭാഗം വീഡിയോയിൽ കാണിക്കുന്ന രീതിയിൽ മടക്കി കൊടുക്കണം.

റോൾ ചെയ്തു മുഴുവനായും മടക്കിക്കൊടുത്ത് അതിൻറെ പുറകിലെ ഭാഗത്ത് സൂചി നൂലും ഉപയോഗിച്ച് ഇടയ്ക്ക് ഒരു കെട്ടിട്ട് കൊടുക്കണം. ഷോൾ ആയതുകൊണ്ട് തന്നെ വളരെ ഈസിയായി തന്നെ തുന്നി എടുക്കുവാൻ സാധിക്കും. ഏറ്റവും അവസാനത്തെ ഭാഗം എക്സ്ട്രാ നിൽക്കുന്ന ഭാഗങ്ങളെല്ലാം മുറിച്ചെടുത്തതിനു ശേഷം സ്റ്റിച്ച് ചെയ്തു കൊടുക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.