ഒരു സ്ക്രബർ ഉണ്ടെങ്കിൽ ഏതു മീനും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്യാം…

മീൻ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നാൽ ക്ലീൻ ആക്കുവാൻ പലർക്കും മടിയാണ്. വളരെ എളുപ്പത്തിൽ മീൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു സാധനമാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ആരും പറഞ്ഞു തരാത്ത വളരെ എളുപ്പത്തിൽ മീൻ ക്ലീൻ ചെയ്ത് എടുക്കുവാൻ ഇത് ഉപയോഗിച്ചാൽ മതിയാകും. നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ ഉപയോഗിച്ച്.

അടിപൊളിയായി തന്നെ മീൻ ക്ലീൻ ചെയ്ത് എടുക്കാം അതെങ്ങനെ ആണെന്ന് വീഡിയോയിൽ മനസ്സിലാക്കാം. ഹാടായ സ്റ്റീൽസ്ക്രബർ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല സോഫ്റ്റ് ആയ സ്ക്രബർ ഉപയോഗിച്ച് വേണം മീനിന്റെ ചിതമ്പൽ കളയുവാൻ അല്ലെങ്കിൽ അതിൻറെ സ്കിൻ എല്ലാം നഷ്ടമാകും. ഏതുതരത്തിലുള്ള മീനാണെങ്കിലും ഇത് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

കത്രിക ഉപയോഗിച്ച് മീനിന്റെ ചിറക് എല്ലാം വെട്ടി കളയാവുന്നതാണ്. പിന്നീട് സ്ക്രബർ ഉപയോഗിച്ച് ചിതമ്മൽ കളയാം. റബ്ബർ ഉപയോഗിച്ച് പതുക്കെ ഉരച്ചു കൊടുത്താൽ തന്നെ മീനിലെ ചിദംബൽ എല്ലാം പോയി നല്ലവണ്ണം ക്ലീൻ ആകും. മീനിന്റെ തല മുറിക്കുന്നതിനു മുൻപ് തന്നെ ഇത് ചെയ്യുക. കത്തി ഒന്നും ഉപയോഗിക്കാതെ ഒരു സ്ക്രബർ ഉണ്ടെങ്കിൽ മീൻ ക്ലീൻ ചെയ്ത് എടുക്കുവാൻ വളരെ എളുപ്പമാണ്.

ചിതംബൽ കളയുക എന്നത് പലർക്കും കുറച്ചു മടിയുള്ള കാര്യമാണ് കത്തി ഉപയോഗിച്ച് ഉരച്ചാൽ മാത്രമേ അവ പൂർണ്ണമായും പോകാറുള്ളൂ. എന്നാൽ ഇനി അതിൻറെ ആവശ്യം ഒന്നുമില്ല ഈസി ആയി തന്നെ ഏതു മീൻ ആണെങ്കിലും വൃത്തിയാക്കി എടുക്കാവുന്നതാണ്. മീൻ ക്ലീൻ ചെയ്യുവാൻ മടിയുള്ളവർക്കും ഈ രീതി എളുപ്പമാകും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.