ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് മുട്ടുവേദന. കാൽമുട്ട് വേദന കൈമുട്ട് വേദന നടുവേദന എന്നിങ്ങനെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകളെ അകറ്റുന്നതിനായി നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നതു മുതിരയാണ്. വളരെ ഉപകാരപ്രദമാകുന്ന ഈ രീതി ഏതു പ്രായക്കാർക്കും ചെയ്തു നോക്കാവുന്നതാണ്.
ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു പിടി മുതിര എടുക്കുക, അതേ അളവിൽ തന്നെ കല്ലുപ്പ് കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും ചൂടാക്കി എടുക്കുവാൻ ഒരു പഴയ പാനോ മൺചട്ടിയോ ഉപയോഗിക്കാവുന്നതാണ്. നമ്മൾ ആദ്യം ഇത് ഇടുന്ന സമയത്ത് ഒരു നനവ് ഉണ്ടാകും എന്നാൽ ഇത് നന്നായി ചൂടായി കഴിഞ്ഞാൽ മുതിരയുടെ വറുത്ത മണം ലഭിക്കും.
അതിനുശേഷം ഒരു വലിയ കോട്ടണ്ണിന്റെ തുണിയെടുത്ത് അതിലേക്ക് മുതിരയും ഉപ്പും ആഡ് ചെയ്തു കൊടുക്കുക. അതൊരു കിഴി രൂപത്തിൽ കെട്ടുക. ചൂടോടെ തന്നെ കിഴി വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കുക. ചൂടുപിടിക്കുമ്പോൾ നമുക്ക് ഒത്തിരി ആശ്വാസം ലഭിക്കും. കുറച്ചുനേരം ചൂടുപിടിച്ച് കഴിയുമ്പോൾ അതിൻറെ ചൂട് നഷ്ടമാകും. ചൂടുള്ള ചട്ടിയിലോ പാനിലോ വെച്ച് ഒന്നുകൂടി ചൂടാക്കി വേണം കിഴി പിടിക്കുവാൻ.
ഇതിൻറെ കൂടെ ചെറൂള തിളപ്പിച്ച വെള്ളം കൂടി കൊടുക്കുകയാണെങ്കിൽ നല്ല ഫലം ലഭിക്കും. നിരവധി ഔഷധഗുണങ്ങളുള്ള ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യമാണ് ചെറൂള. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും വീക്കവും എല്ലാം മാറുന്നതിന് ചെറൂള തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.