പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിലെ താരൻ. മുടികൊഴിച്ചിൽ മുതൽ മുഖക്കുരു വരെ പല പ്രശ്നങ്ങൾക്കും കാരണമാകുന്നത് ഇതാകുന്നു. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിഹീനത, സമ്മർദ്ദം തുടങ്ങിയവയെല്ലാം താരൻ വരാനുള്ള ചില കാരണങ്ങളാണ്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്നു. മുഖക്കുരു അല്ലെങ്കിൽ എണ്ണമയമുള്ള ചർമം ഇവയൊക്കെ കൊണ്ടുള്ള ബുദ്ധിമുട്ട് കൂടുതലാക്കും.
തലയോട്ടിയിലെ ചർമ്മത്തിന്റെ മുകളിലെ പാളി അധികമായി വീഴുന്നതാണ് ഇതിന് കാരണമാകുന്നത്. താൽക്കാലിക മുടികൊഴിച്ചിലും തലയോട്ടിയിൽ നേരിടുന്ന ചൊറിച്ചിലുമാണ് പ്രധാന ലക്ഷണം. വീട്ടിൽ തന്നെ താരൻ ചികിത്സിക്കുവാൻ സാധിക്കും അതിനുള്ള ഒരു വീട്ടുവൈദ്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിൻറെ പ്രധാന ചേരുവ ആര്യവേപ്പിലയാണ്. തലയിലെ താരൻ മാറ്റി ക്ലീൻ ആക്കുവാൻ സഹായിക്കുന്ന ഒന്നാണിത്.
മുടികൊഴിച്ചിൽ തടയുന്നതിനും സഹായകമാകുന്നു. ഇതിൻറെ ആൻറി ഫംഗൽ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ആണ് താരൻ അകറ്റുവാൻ സഹായിക്കുന്നത്. ആര്യവേപ്പില നന്നായി പൊടിച്ചെടുക്കുക ഇത് ലഭിക്കാത്തവർ മരുന്ന് കടയിൽ നിന്ന് വാങ്ങിച്ചാലും മതിയാവും. വീട്ടിലുള്ളവർ കുറച്ചു വെള്ളം ചേർത്ത് അരച്ചെടുത്ത് ഉപയോഗിക്കാം. ആര്യവേപ്പിലയുടെ പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക അതിലേക്ക് കുറച്ച് നാരങ്ങാനീര് കൂടി ചേർക്കണം.
ഈ ചേരുവകൾ എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്യുന്നത് താരൻ പൂർണമായും അകറ്റാൻ സഹായകമാകും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ട രീതി വ്യക്തമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.