ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.7.2 ആണ് സാധാരണ റെയിഞ്ച് എങ്കിലും ആറിൽ കൂടിയ അപകടമാണ്. യൂറിക് ആസിഡ് ഉയരാനുള്ള കാരണങ്ങൾ പലതാണ്. ഇത് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ബിപി ഹൃദയ പ്രശ്നങ്ങൾ സന്ധിവാതം കോശങ്ങൾക്ക് ഇൻഫ്ളമേഷൻ എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് മൂലം മൂത്രത്തിൽ കല്ലുണ്ടാവുകയും കോശങ്ങളുടെ ലൈനിങ് നഷ്ടപ്പെടുകയും ചെയ്യുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിനുള്ള പ്രധാന കാരണം ചില ഭക്ഷണപദാർത്ഥങ്ങളും ഇതിന് കാരണമാകുന്നു. ബീഫ് ചിക്കന്റെ കരള് ബ്രെയിൻ, താറാവ് ഇറച്ചി മദ്യം കക്ക ഞണ്ട് കൊഞ്ച് എന്നിവയെല്ലാം യൂറിക് ആസിഡ് അളവ് ശരീരത്തിൽ കൂട്ടുന്നു.
അമിതമായ സ്ട്രെസ് ഉറക്കക്കുറവ് എന്നിവ യൂറിക് ആസിഡിന്റെ അളവ് വൻതോതിൽ വർദ്ധിപ്പിക്കും. ജങ്ക് ഫുഡ്സ് ബേക്കറി പദാർത്ഥങ്ങൾ എന്നിവയിലൂടെയും യൂറിക് ആസിഡ് കൂടാം. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും. വ്യായാമം ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതിലൂടെ മസിലുകൾക്ക് അനക്കം കിട്ടുകയും ഇത് യൂറിക് ആസിഡിനെ പുറന്തള്ളാൻ വൃക്കയെ സഹായിക്കുകയും.
ചെയ്യുന്നു. മഞ്ഞൾ കുരുമുളക് ഇഞ്ചി കറുവപ്പട്ട എന്നിവ ആഹാരസാധനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത് ഇതിൻറെ തോത് കുറയ്ക്കുന്നു. പൈനാപ്പിൾ സ്ട്രോബെറി എന്നീ പഴവർഗങ്ങളും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉപ1-യോഗിക്കുന്നത് നല്ലതാണ്. യൂറിക് ആസിഡിന്റെ അളവ് വൻതോതിൽ വർദ്ധിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാനുള്ള വഴികൾ അറിയുന്നതിനായി വീഡിയോ കാണുക.