ഇന്നത്തെ തലമുറ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. കറുപ്പിനെ ഏഴ് അഴക് ആണെന്ന് പലരും പറഞ്ഞാലും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ പലതും അന്വേഷിച്ച് നടക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനാൽ തന്നെയാണ് നിരവധി ഫെയറിന് സ്ക്രീനുകൾ വിപണിയിൽ ഇറങ്ങുന്നത്. പല ആളുകളും നിറം വർദ്ധിപ്പിക്കുന്നതിനായി തൊലിപ്പുറത്ത് നിരവധി ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടെങ്കിലും.
അതിനുപുറമെ പലതും വാങ്ങിച്ചു കഴിക്കാറുമുണ്ട്. ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലൂട്ടത്തിയോൺ എന്ന വസ്തുവിന്റെ ഉപയോഗം. ചർമ്മത്തിന് നിറം നൽകാനായി ഉപയോഗിക്കുന്ന ഒരു വഴിയാണിത്. തൊലി നിറം ചർമ്മത്തിൽ ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന ഘടകത്തെ ആശ്രയിച്ചിരിക്കുന്നു. ഗ്ലൂട്ടത്തയോൺ എന്ന പദാർത്ഥം ചർമ്മം വെളുക്കാൻ ആയി ഉപയോഗിക്കുന്ന ഒന്നാണ്.
ഇത് മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയ ഒന്നാണ്, ശക്തിയേറിയ ഒരു ആന്റിഓക്സിഡൻറ് കൂടിയാണ്. ശരീരത്തിലെ മിക്ക കോശങ്ങളിലും ഇത് അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പുറന്തള്ളുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമാണ്. ഗ്ലൂട്ടാ തീയോണിന്റെ മുഖ്യധർമ്മവും ഇത്തരം ഫ്രീ റാഡിക്കല്ലുകൾ പുറന്തള്ളുക എന്നതാണ് എന്നാൽ ചില രോഗാവസ്ഥകളിൽ ഗ്ലൂട്ടത്തയോൺ ഉൽപാദനം കുറയുന്നു.
രോഗങ്ങളുടെ ചികിത്സയ്ക്കായി ഇത്തരം ഗ്ലൂട്ടത്തയോൺ നൽകുമ്പോൾ പലരിലും ഇത് ചർമ്മത്തിലേക്ക് കൂടി വലിച്ചെടുക്കപ്പെടുകയും ചർമ്മനിറം ലൈറ്റ് ആയി മാറിയതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ തന്നെ പല സൗന്ദര്യവർദ്ധക ഘടകങ്ങളിലും ഗ്ലൂട്ടത്തയോൺ ഉപയോഗിച്ച് തുടങ്ങി. മെലാനിൻ എന്ന പിഗ്മെന്റ് കൂടുമ്പോഴാണ് ചർമ്മത്തിന് ഇരുണ്ട നിറം വരുന്നത്, ഇതിൻറെ ഉൽപാദനം കുറയ്ക്കാനാണ് ഗ്ലൂട്ടത്തയോൺ എന്ന പദാർത്ഥം ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.