ഒട്ടുമിക്ക വീടുകളിലും അലങ്കാരത്തിനായി നിരവധി ചെടികൾ പിടിപ്പിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഇന്ന് പൂന്തോട്ടം ഒരുക്കുന്നതിന് വളരെയധികം പ്രാധാന്യം തന്നെയുണ്ട്. ഒരു വീടിൻറെ ഐശ്വര്യമായി ചെടികളെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ മിക്ക വീടുകളിലും ചെടികൾ നട്ടു പിടിപ്പിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നവർ പറയുന്ന പ്രധാന പരാതിയാണ് അതിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്.
നമ്മുടെ വീട്ടിലെ പൂച്ചെടികൾ പെട്ടെന്ന് തന്നെ എങ്ങനെ പൂക്കാം എന്ന നല്ലൊരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു വളം നമ്മൾ തയ്യാറാക്കേണ്ടതുണ്ട്. വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങളാണ് ഇതിന് ആവശ്യമായി വരുന്നത്. നമ്മളെല്ലാവരും ദിവസവും ചായ ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും. അതിലെ വേസ്റ്റ് നേരിട്ട് തന്നെ ചെടികളിലേക്ക് ഇട്ടുകൊടുക്കുന്നത് അത്ര ഉത്തമമല്ല.
ചായയുടെ ചണ്ടി ഇതിനായി നമുക്ക് ഉപയോഗിക്കാം. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് പഴത്തൊലികൾ ഇട്ടു കൊടുക്കണം. പഴത്തൊലിയിലെ മുഴുവൻ സത്തും രണ്ടുമൂന്നു ദിവസത്തിനകം വെള്ളവുമായി കൂടിക്കലരും. അതിനുശേഷം ആ വെള്ളമടിച്ച് അതിലേക്ക് ചായയുടെ ചണ്ടി കൂടി ചേർത്ത് എടുക്കണം. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് മുട്ടയുടെ തോടാണ്.
ഇത് കൈകൊണ്ട് പൊടിച്ച് ചേർക്കുകയും ചെയ്യാം അല്ലെങ്കിൽ മിക്സിയുടെ ജാറിലിട്ട് പൊടിക്കുകയും ചെയ്യാം. മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുമ്പോൾ അവ നല്ല തരികളായി മാറുകയും ജാറിന്റെ മൂർച്ച കൂടുകയും ചെയ്യുന്നു. മുട്ടത്തോട് പൊടിച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് ചെടികളുടെ വേരുകളിൽ ഒഴിച്ചു കൊടുത്താൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണാം.