ഇഡലി മാവ് പെട്ടെന്ന് പൊന്തി വരുന്നതിനും ഇഡലി പൂ പോലെ സോഫ്റ്റ് ആയി കിട്ടുന്നതിനും വളരെ പ്രയോജനകരമായ ഒരു ടിപ്പ് ചെയ്തു നോക്കാം. അതുപോലെ അരിപ്പൊടി ഉപയോഗിച്ച് കൊണ്ടും ഇഡലി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ കുതിരാനായി വയ്ക്കുക.
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഉലുവയും ചേർക്കുക നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട്. അതേ തണുത്ത വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക. അധികം ലൂസ് ആവാതെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അടുത്തതായി രണ്ട് കപ്പ് അരിപ്പൊടി ആവശ്യത്തിന് തണുത്ത വെള്ളം ഒഴിക്കുക.
അതോടൊപ്പം തന്നെ കുറച്ച് ഐസ്ക്യൂബ് ഇട്ടുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. അടുത്തതായി മാവ് നല്ല സോഫ്റ്റ് ആയി കിട്ടുന്നതിന് കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു തെർമൽ കുക്കറിനകത്ത് മാവ് ഇറക്കിവെച്ച് അടച്ചു മൂടി വയ്ക്കുക.
രാവിലെ തയ്യാറാക്കാനുള്ളതാണെങ്കിൽ രാത്രി തന്നെ മാവ് തയ്യാറാക്കിയ കുക്കറിനകത്ത് ഇറക്കി വയ്ക്കുക രാവിലെ നോക്കുമ്പോൾ മാവ് നന്നായി പതഞ്ഞു പൊന്തി വരും. ഇങ്ങനെ തയ്യാറാക്കിയാൽ അരിപ്പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ഇഡ്ലി ഉണ്ടാക്കിയെടുക്കാം. ഇനി എല്ലാ വീട്ടമ്മമാർക്കുംരാവിലെ ബ്രേക്ക്ഫാസ്റ്റ് വളരെ രുചികരമായി തയ്യാറാക്കാം.എല്ലാവരും ഇനി മാവ് തയ്യാറാക്കുമ്പോൾ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.