വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. നമ്മുടെ ശരീരത്തിലെ വയറിന് താഴെ സ്ഥിതിചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഈ ഭാഗത്തെ ഭവൽ എന്നു വിളിക്കാം. ഇതിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്നറിയപ്പെടുന്നത്. ഈ രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാണ്.
തലച്ചോറും കുടലുകളും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. നാഡീവ്യൂഹങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ശരീരത്തിൻറെ ദഹന പ്രക്രിയയിൽ മാറ്റങ്ങൾ ഉണ്ടാവും. ഇത് അസിഡിറ്റിയിലേക്കും മലബന്ധത്തിലേക്ക് നയിക്കുന്നു. ദഹനത്തിന് സഹായിക്കുന്ന കുടലിനെ ബാക്ടീരിയകളുടെ അമിതവളർച്ചയും ഈ രോഗത്തിൻറെ മറ്റൊരു കാരണമാണ്. കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും ചെറുപ്പം.
മുതൽക്കേ ഈ രോഗാവസ്ഥ പിടികൂടുന്നതിന് കാരണമാകുന്നു. ചില ഭക്ഷണപദാർത്ഥങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണവും ഈ രോഗം വരുന്നതിന് കാരണമാവും. ഗോതമ്പ്, പാൽ, സിട്രസ് പഴങ്ങൾ, ക്യാബേജ്, ബീൻസ് എന്നിവയോടുള്ള ശരീരത്തിന്റെ പ്രതികരണവും ഈ രോഗാവസ്ഥ അതിനുള്ള കാരണങ്ങളാണ്. ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗം തുടക്കത്തിൽ തന്നെ മാറ്റാവുന്നതാണ്.
പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ നട്സ് തുടങ്ങിയവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൻറെ ആരോഗ്യത്തിന് വളരെയധികം ആവശ്യമായ ഒന്നാണ് വെള്ളം. ദിവസവും മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം കുടിച്ച് ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. കുടലിലെ നല്ല ബാക്ടീരിയയുടെ വളർച്ച കൂട്ടുന്നതിനായി പ്രോ ബയോട്ടിക്കുകൾ ഭക്ഷണത്തിൻറെ ഭാഗമാക്കി മാറ്റുക. കൂടാതെ ദിവസവും കുറച്ചുസമയം വ്യായാമത്തിനായി മാറ്റിവയ്ക്കണം. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.