കൊതുകിന്റെ ശല്യം വീട്ടിൽ രൂക്ഷമായി തുടരുന്നുണ്ടോ. എന്നാൽ ഇനി അവയുടെ ശല്യത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. കൊതുകിനെ ഇല്ലാതാക്കുന്നതിനും അവയെ കൊന്നൊടുക്കുന്നതിനുമായി വിപണിയിൽ ഇന്ന് ധാരാളം സാധനങ്ങൾ ലഭ്യമാണ്. എന്നാൽ കൊതുകുതിരി പോലുള്ള സാധനങ്ങൾ കത്തിച്ചു വയ്ക്കുമ്പോൾ അതിന്റെ പുക ചിലർക്ക് എങ്കിലും അലർജിയായി വരാൻ സാധ്യതയുണ്ട്. ചെറിയ കുട്ടികളുള്ള വീടുകളിലാണെങ്കിൽ കൊതുക് തിരി കത്തിച്ചു വയ്ക്കുന്നത് ഒട്ടും നല്ല കാര്യമല്ല.
എന്നാൽ അതിൽ നിന്നെല്ലാം മാറി കുട്ടികളുള്ള വീടുകൾ ആയാലും മുതിർന്നവർ ഉള്ള വീടുകളായാലും ആരുടെ ആരോഗ്യത്തിനും യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാക്കാത്ത രീതിയിൽ വളരെ എളുപ്പത്തിൽ കൊതുകിനെ വീടിനകത്ത് നിന്ന് ഇല്ലാതാക്കുന്നതിനും ഒരൊറ്റ കൊതുകു പോലും വീടിനകത്തേക്ക് കയറി വരാതിരിക്കുന്നതിനും ഒരു കിടിലൻ ടിപ്പ് ചെയ്യാം. കൊതുകിനെ ഇല്ലാതാക്കുന്നതിന് ലിക്വിഡ് രൂപത്തിൽ വരുന്ന റീഫലുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അവയിലെ ലിക്വിഡ് തീർന്നു.
പോവുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം. അതിനായി രണ്ട് ടീസ്പൂൺ പൊടിച്ച കർപ്പൂരം കുപ്പിയിലേക്ക് ഇട്ട് കൊടുക്കുക.അതിലേക്ക് 20 മില്ലി വേപ്പെണ്ണ ചേർക്കുക.അതിനുശേഷം ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം സാധാരണഗതിയിൽ കരണ്ടിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കുകയില്ല.ഇതിലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം എന്താണെന്ന് നോക്കാം അതിനായി ഒരു നാരങ്ങ പകുതിയാക്കി എടുക്കുക.
ശേഷം ആ നാരങ്ങയിലേക്ക് കുറച്ച് ഗ്രാമ്പു കുത്തിവയ്ക്കുക. ഇതുപോലെ ചെയ്തതിനുശേഷം വീടിന്റെ ജനലുകൾ ഉള്ള ഭാഗത്തെല്ലാം തന്നെ കൊണ്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീടിനകത്തേക്ക് ഒരു കൊതുകു പോലും കയറിവരാതെ ഇരിക്കും. എല്ലാവരും തന്നെ പറഞ്ഞ രണ്ടു മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കുക ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Video Credit : Easy Tip 4 U