എല്ലാ പ്രായത്തിലുള്ളവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് കാൽമുട്ട് വേദന. പരിക്കിന്റെ ഫലമായോ, സന്ധിവാതം, അണുബാധ, അമിതഭാരം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മുട്ടുവേദന ഉണ്ടാവാം. ചെറിയ കാൽമുട്ട് വേദനകൾ ആണെങ്കിൽ തുടക്കത്തിൽ തന്നെ പരിചരണത്തിലൂടെയും വിശ്രമത്തിലൂടെയും പരിഹരിക്കാം. മുട്ടുവേദനയുടെ സ്ഥാനവും കാഠിന്യവും അതുണ്ടാവുന്നതിനുള്ള കാരണത്തെ ആശ്രയിച്ചിരിക്കുന്നു.
വീക്കം, ചൂട്, ബലഹീനത, കാഠിന്യം, പോപ്പിംഗ്, ലോക്കിംഗ്, തുടങ്ങിയവയാണ് ഇതിൻറെ ലക്ഷണങ്ങൾ. കാൽമുട്ടിന് ഭാരം താങ്ങാൻ കഴിയാതെ വരുന്ന അവസ്ഥ, മുട്ടിൽ നീര് വരിക, പൂർണ്ണമായി നീട്ടാനും വളയ്ക്കാനും കഴിയാത്ത അവസ്ഥ തുടങ്ങിയവയെ എല്ലാമാണ് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് കാൽമുട്ട് വേദനയ്ക്ക് പരിഹാരമേകാം.
ഈ മരുന്ന് ഉണ്ടാക്കുന്നതിനായി പറമ്പുകളിലും തൊടിയിലും എല്ലാം സാധാരണയായി കണ്ടുവരുന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ ഉപയോഗിക്കാവുന്നതാണ്. ഒട്ടനവധി ആയുർവേദ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യത്തിന്റെ ഇലകൾ. പ്രത്യേക മണമുള്ളതു കൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. വെള്ളം ചേർക്കാതെ ഇലകൾ നന്നായി ചതച്ചെടുത്ത അതിലേക്ക് ഒരു നാടൻ കോഴി മുട്ട ഒഴിക്കുക.
കടയിൽ നിന്ന് വാങ്ങിക്കുന്ന മറ്റു കോഴിമുട്ട യെക്കാൾ നാടൻ കോഴി മുട്ടയാണ് ഏറ്റവും ഉത്തമം. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് മുട്ടിൽ തേച്ചുപിടിപ്പിക്കുക. ദിവസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ഇത് ചെയ്യേണ്ടതുണ്ട്. തുടർച്ചയായി കുറച്ചുദിവസം ഈ മരുന്ന് ഉപയോഗിച്ചാൽ മുട്ടുവേദന പൂർണമായും മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.