സൗന്ദര്യമുള്ള പല്ലുകൾ നല്ല ചിരിയുടെ പ്രധാന അടിസ്ഥാനമാണ്. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി പല്ലുകളെ കണക്കാക്കാം. പലപ്പോഴും പലരെയും ചിരിക്കാൻ പ്രേരിപ്പിക്കാത്ത ഒരു ഘടകം പല്ലുകളുടെ മഞ്ഞനിറമാണ്. ഇത് പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ്. എത്ര നന്നായി പല്ല് തേച്ചിട്ടും എത്ര വില കൂടിയ പേസ്റ്റ് ഉപയോഗിച്ചിട്ടും ഫലം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണ് ഒട്ടുമിക്ക ആളുകളും.
വിപണിയിൽ പല്ലിൻറെ നിറം വർദ്ധിപ്പിക്കാൻ ആയി കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇവ പല്ലിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പ്രകൃതിദത്തമായ രീതികളാണ് പല്ലിന് നിറം വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമം. ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അതിൽ ഏറ്റവും ഫലവത്തായ ഒന്നു നമുക്ക് പരിചയപ്പെടാം.
ഇതിനായി ഒരു ഇഞ്ചി തൊലി ചെത്തി ചതച്ചെടുക്കുക അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീര് ഒഴിക്കുക ഇവ നന്നായി യോജിപ്പിച്ച് അതിലേക്ക് അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈ മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്ത് കഴിയുമ്പോൾ ബ്രഷ് ഇതിൽ മുക്കിയെടുത്ത് പല്ലു തേയ്ക്കാം. ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ലൊരു മാറ്റം പല്ലുകൾക്ക് ഉണ്ടാകും.
തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇത് ചെയ്യുമ്പോൾ പല്ലിലെ മഞ്ഞ കറ മാറിക്കിട്ടും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിലെ ഘടകങ്ങൾ ആരോഗ്യത്തിന് വളരെ ഗുണകരമായതുകൊണ്ട് യാതൊരു ദോഷവും ഉണ്ടാവുകയില്ല. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.