എത്ര പഴകിയ കരിമ്പൻ കുത്തിയ തുണികളും എളുപ്പത്തിൽ പുതുപുത്തൻ ആക്കി മാറ്റാം…

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന മിക്ക തുണികളിലും കരിമ്പൻ പുള്ളികൾ വരാറുണ്ടാവും. സ്ഥിരമായി ഉപയോഗിക്കുന്ന ടവലിലും തോർത്തിലും എല്ലാം ഇവ കാണുന്നത് സാധാരണയാണ്. കുട്ടികളിൽ ആണെങ്കിൽ സ്കൂളിലേക്കുള്ള യൂണിഫോമുകളിൽ കരിമ്പൻ പുള്ളികൾ വേഗത്തിൽ ഉണ്ടാകുന്നു. ഇവ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

കരിമ്പൻ പുള്ളികൾ വന്ന വസ്ത്രങ്ങൾ നമ്മൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതാണ് പതിവ് എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല വളരെ സുരക്ഷിതമായി ആ വസ്ത്രങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. നിറയെ കരിമ്പൻ പുള്ളികളുള്ള ഒരു തോർത്താണ് ഈ വീഡിയോയിൽ എടുത്തിരിക്കുന്നത്. അതിലെ കരിമ്പൻ പുള്ളികൾ പൂർണ്ണമായും മാറി കിട്ടുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തെന്നറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.

ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ക്ലോറക്സ് ലിക്വിഡ് ചേർത്തു കൊടുക്കണം. ക്ലോറെക്സിന്റെ പൗഡർ ആണെങ്കിലും ചേർത്തു കൊടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പങ്ങളും ഇല്ല. കരിമ്പൻ പുള്ളികൾ ഉള്ള വസ്ത്രങ്ങൾ ആ വെള്ളത്തിൽ നന്നായി മുങ്ങി കിട്ടും വിധം മുക്കിവെക്കുക. ഡ്രസ്സുകൾ അതിൽ നന്നായി മുങ്ങിയിരിക്കണം എന്നാൽ മാത്രമേ നമ്മൾ വിചാരിച്ചു പോലെ അത് വൃത്തിയാവുകയുള്ളൂ.

രണ്ടു മണിക്കൂറിനു ശേഷം മാത്രം എടുത്തു നോക്കുക. ഒരുവിധത്തിലുള്ള കരിമീൻ പുള്ളികൾ പൂർണമായും ഇല്ലാതാകുന്നു. നിറച്ചും കരിമ്പനയുള്ള വസ്ത്രങ്ങൾ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൾ ആ ലിക്വിഡിൽ മുക്കിവയ്ക്കുന്നത് ഏറെ ഗുണകരമാകുന്നു. അതിനുശേഷം നല്ല വെള്ളത്തിൽ ആ വസ്ത്രം കഴുകിയെടുക്കുക. നല്ല രീതിയിൽ തന്നെ മുഴുവൻ കരിമ്പൻപുളികളും വസ്ത്രങ്ങളിൽ നിന്നും പോയിക്കാണും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.