എത്ര പഴകിയ കറപിടിച്ച ബാത്റൂമും പുതിയത് പോലെ ആക്കാൻ ഈ സൂത്രം ചെയ്യൂ…

വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ് ബാത്റൂം ക്ലീൻ ചെയ്യുക എന്നത്. എത്ര തന്നെ ക്ലീൻ ആക്കിയാലും ചില സന്ദർഭങ്ങളിൽ അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന കറയും അഴുക്കും പോവുകയുമില്ല ദുർഗന്ധം ഉണ്ടാവുകയും ചെയ്യും. ബാത്റൂം ക്ലീൻ ചെയ്യുവാൻ ഒരുപാട് സമയം വേണ്ടിവരും അതുപോലെ കൂടുതൽ ഉരുക്കേണ്ടതായും വരും. ഒട്ടുംതന്നെ കൈകൊണ്ട് ഉരക്കാതെ ബാത്റൂം ക്ലോസറ്റും ടൈലും പുതുപുത്തൻ ആക്കി മാറ്റാം.

എത്ര അഴുക്കുപിടിച്ച കറ പിടിച്ച വാഷ്ബേസിനും ക്ലീൻ ചെയ്യാനുള്ള നല്ലൊരു കിടിലം ഐഡിയ ആണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു പാത്രം എടുത്ത് അതിലേക്ക് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് ഗ്രേറ്റ് ചെയ്ത് ഇട്ടുകൊടുക്കുക. വളരെ കുറച്ചു മാത്രമേ സൊല്യൂഷൻ തയ്യാറാക്കാനായി ആവശ്യമുള്ളൂ. പിന്നീട് അതിലേക്ക് കുറച്ച് വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. അതിലേക്ക് കുറച്ച് ഫ്ലോർ ക്ലീനർ കൂടി ഒഴിച്ച് കൊടുക്കുക.

എത്ര അഴുക്കുപിടിച്ച ക്ലോസറ്റും വാഷ് ബെയ്സിനും ടൈലും ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ ആണ് ഇത്. വെള്ള നിറത്തിലുള്ള വാഷ്ബേസിൻ ആണെങ്കിൽ പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടാണെങ്കിൽ അത് വേഗത്തിൽ തന്നെ അഴുക്കു പിടിക്കാറുണ്ട്. അത്തരത്തിലുള്ള ഒട്ടും മടികൂടാതെ ഈ സൊല്യൂഷൻ ഉപയോഗിച്ച് കഴുകി പുതുപുത്തൻ ആക്കി മാറ്റാം.

അതിലേക്ക് സൊല്യൂഷൻ ഒഴിച്ചുകൊടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് കൊടുക്കുക. ഇതുപോലെതന്നെ കറപിടിച്ച ക്ലോസറ്റും ടൈലുകളും ഈ സൊലൂഷൻ ഉപയോഗിച്ച് തന്നെ കഴുകി വൃത്തിയാക്കാവുന്നതാണ്. ബാത്റൂം പുതുപുത്തൻ ആക്കി മാറ്റാൻ ഇതിലും എളുപ്പവഴി വേറെയില്ല. എല്ലാവർക്കും ഉപകാരപ്രദമാകുന്ന നല്ലൊരു കിടിലൻ ടെക്നിക് ആണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.