എത്ര നരച്ച മുടിയും ഒറ്റ യൂസിൽ തന്നെ കറുപ്പിച്ചെടുക്കാം, ഒരു മാജിക്കൽ ഹെയർ ഡൈ….

ചെറുപ്പക്കാർക്കിടയിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടിയിലെ നര. പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികളിൽ പോലും നര ഉണ്ടാവുന്നു. ജീവിതശൈലിയിൽ വന്ന നിരവധി മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. പോഷകക്കുറവ്, മാനസിക സമ്മർദ്ദം, പാരമ്പര്യം, ഉറക്കമില്ലായ്മ, മുടിയിൽ ഉപയോഗിക്കുന്ന.

ചില കെമിക്കലുകളുടെ ഉപയോഗം എന്നിവയെല്ലാം അകാലനര ഉണ്ടാവുന്നതിന് കാരണമായി തീരുന്നു. നര അകറ്റുന്നതിനായി നിരവധി ഡൈകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിലൊക്കെ രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. നാച്ചുറൽ ആയ ഇത് ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇതിനായി മുടി കറുക്കുന്നതിനും മുടി വളർച്ചയ്ക്കും വളരെയധികം സഹായിക്കുന്ന ചെമ്പരത്തിയെടുക്കാം. ഒരു പാത്രത്തിൽ തേയില വെള്ളം തിളപ്പിച്ച് എടുത്ത് അതിലേക്ക് കുറച്ച് ചെമ്പരത്തി ഞെരടി പിഴിഞ്ഞ് ചേർത്തു കൊടുക്കാവുന്നതാണ്. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം അരിച്ചെടുക്കുക. ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് കുറച്ച് നെല്ലിക്ക പൊടിയും മൈലാഞ്ചി പൊടിയും ചേർത്തു കൊടുക്കണം.

അതിലേക്ക് ആവശ്യത്തിന് മാത്രം തേയിലയുടെ വെള്ളം ചേർത്തു കൊടുക്കുക ഇവ എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്ത് ഒരു അടപ്പുകൊണ്ട് അടച്ചു വയ്ക്കേണ്ടതാണ്. കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് ഇത് വരെയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ ഹെയർ ഡൈ ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.